സിനിമയില്‍ സ്ഥാനം ലഭിക്കാന്‍ കാരണം അച്ഛന്‍ തന്നെ, അല്ലെന്ന് പറഞ്ഞാല്‍ കുറ്റകരമാകും: ശ്രുതി ഹാസന്‍

ബോളിവുഡില്‍ സ്വജനപക്ഷപാതത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ മുറുകുമ്പോള്‍ തെന്നിന്ത്യന്‍ സിനിമകളെ കുറിച്ച് നടി ശ്രുതി ഹാസന്‍. തന്റെ അച്ഛന്‍ തന്നെയാണ് തനിക്ക് സിനിമയില്‍ സ്ഥാനം ലഭിക്കാന്‍ കാരണം. അല്ലെന്ന് പറഞ്ഞാല്‍ അത് കുറ്റകരമാകും എന്നും ശ്രുതി പറയുന്നത്.

“”കുടുംബപ്പേര് തന്നെയാണ് സിനിമയിലേക്കുള്ള വാതിലുകള്‍ എനിക്കായി തുറന്നത്. അത് നിക്ഷേധിക്കുന്നത് കുറ്റകരമാകും. എന്നാല്‍ ബോളിവുഡുമായി താരതമ്യം ചെയ്യുമ്പോള്‍ തമിഴ്, തെലുങ്ക് സിനിമകളില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണെന്ന് ഞാന്‍ മനസിലാക്കുന്നു”” എന്ന് ശ്രുതി സിനിമ എക്‌സ്പ്രസിനോട് പറഞ്ഞു.

സൂര്യയുടെ “ഏഴാം അറിവ്” ചിത്രത്തിലൂടെയാണ് ശ്രുതി തമിഴില്‍ നായികയായി അരങ്ങേറ്റം കുറിച്ചത്. സൂര്യ സിനിമയിലെത്തിയതും അച്ഛന്‍ ശിവകുമാര്‍ കാരണമാണെന്നും ശ്രുതി പറയുന്നു. “”സൂര്യയ്‌ക്കൊപ്പമാണ് തമിഴില്‍ ഞാന്‍ അരങ്ങേറ്റം കുറിച്ചത്. സൂര്യ സിനിമയിലെത്തിയതും അച്ഛന്‍ ശിവകുമാര്‍ കാരണമാണ്. എന്നിട്ടും അദ്ദേഹം മികച്ച അഭിനയത്തിലൂടെ താരപദവിയിലേക്ക് ഉയര്‍ന്നു.””

“”ലോഞ്ച് ചെയ്തതിന് ശേഷം ടാലന്റുണ്ടെങ്കില്‍ മാത്രമേ തമിഴ്, തെലുങ്ക് സിനിമകളില്‍ പിടിച്ചു നില്‍ക്കാനാകുള്ളു. കഠിനമായി പരിശ്രമിച്ചാല്‍ സാധിക്കും. എന്നാല്‍ ബോളിവുഡില്‍ വ്യത്യസ്തമാണെന്ന് ഞാന്‍ കരുതുന്നു”” എന്ന് ശ്രുതി വ്യക്തമാക്കി.

Latest Stories

വോയിസ് ശരിയല്ലെന്ന് പറഞ്ഞ് വേറെ ആളുകളാണ് തന്റെ ശബ്‌ദം നൽകുന്നതെന്ന വിഷമം കാവ്യയ്ക്കുണ്ടായിരുന്നു: കമൽ

കോഴ്സ് തുടങ്ങി നാലു മാസം കഴിഞ്ഞാണു ഞാനൊരു നടിയാണെന്നു സഹപാഠികൾക്കു മനസ്സിലായത്: അഭിരാമി

'താനെന്ന് സൂപ്പർ സ്റ്റാറായി അന്ന് തന്റെ പണി പാളി..'; ഡേവിഡ് പടിക്കലായി ടൊവിനോ; കൂടെ ഭാവനയും; 'നടികർ' ട്രെയ്‌ലർ പുറത്ത്

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്