ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ അലട്ടുന്നു, പി.സി.ഒ.ഡിയുമായി പോരാടി കൊണ്ടിരിക്കുകയാണെന്ന് ശ്രുതി ഹാസന്‍

താന്തോന്നി പിസിഒഡി രോഗാവസ്ഥയുമായി പൊരുതിക്കൊണ്ടിരിക്കുകയാണെന്ന് തെന്നിന്ത്യന്‍ നടി ശ്രുതി ഹാസന്‍. നടി അടുത്തിടെ ഒരു വര്‍ക്കൗട്ട് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. രണ്ട് അസുഖങ്ങളുമായുള്ള പോരാട്ടത്തിലാണ് താനെന്നായിരുന്നു വീഡിയോക്ക് അടിക്കുറിപ്പ് നല്‍കിയത്.

ഇന്‍സ്റ്റഗ്രാമില്‍ തന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ശ്രുതി ഹാസന്‍ പിസിഒഡിയെക്കുറിച്ചും എന്‍ഡോമെട്രിയോസിസിനോടുമുള്ള പോരാട്ടത്തെ കുറിച്ച് ദീര്‍ഘമായി സംസാരിച്ചു.” എന്നോടൊപ്പം വര്‍ക്ക്ഔട്ട് ചെയ്യുക. പിസിഒഡി, എന്‍ഡോമെട്രിയോസിസ് എന്നിവയുമായി ബന്ധപ്പെട്ട് ഏറ്റവും മോശമായ ചില ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ ഞാന്‍ അഭിമുഖീകരിക്കുന്നു.

എന്റെ ശരീരം ഇപ്പോള്‍ പൂര്‍ണമല്ല, പക്ഷേ എന്റെ ഹൃദയം നിറവിലാണ്. ഫിറ്റ്‌നസ് നിലനിര്‍ത്തുക, സന്തോഷത്തോടെ തുടരുക, സന്തോഷകരമായ ഹോര്‍മോണുകള്‍ ഒഴുകട്ടെ! ഈ വെല്ലുവിളികള്‍ സ്വീകരിക്കാനും എന്നെ നിര്‍വചിക്കാന്‍ അവരെ അനുവദിക്കാതിരിക്കാനുമുള്ള ഒരു യാത്രയാണിത്” ശ്രുതി പറയുന്നു.

അതേസമയം ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ സുഹൃത്ത് സന്തനു ഹസാരികയുമായുള്ള ബന്ധത്തെക്കുറിച്ച് ശ്രുതി വെളിപ്പെടുത്തിയിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് സന്തനുവുമായുള്ള ബന്ധം നടി പരസ്യമാക്കിയത്. പ്രഭാസ് നായകനായ സലാര്‍ ആണ് ശ്രുതിയുടെ ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം.

Latest Stories

'ആരോപണം അടിസ്ഥാന രഹിതം, മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവുണ്ടായിട്ടില്ല'; കമ്പി മാറിയിട്ടെന്ന പരാതിയിൽ അസ്ഥിരോഗവിഭാഗം മേധാവി

ഭാര്യയുടെ ജനനേന്ദ്രിയം തുളച്ച് പൂട്ടിട്ട യുവാവ് അറസ്റ്റില്‍; അതിക്രമം അന്യ പുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയത്തില്‍

IPL 2024: ഈ സ്വഭാവം കൊണ്ടാണ് ഇവര്‍ എങ്ങും എത്താതെ പോകുന്നത്; ബെംഗളൂരുവില്‍ ധോണിയോട് അനാദരവ്; ആര്‍സിബി കളിക്കാര്‍ക്കെതിരെ മുന്‍ താരങ്ങള്‍

കുഞ്ഞിന് അനക്കമില്ലെന്ന് അറിയിച്ചപ്പോള്‍ ഉറങ്ങുന്നതാകുമെന്ന് ഡോക്ടർ, ഗർഭസ്ഥശിശു മരിച്ചു; സർക്കാർ ആശുപത്രിക്കെതിരെ പരാതി

സെക്രട്ടേറിയറ്റ് ഉപരോധ സമരം ഫലം കണ്ടിരുന്നു; സോളാര്‍ സമര വിവാദത്തില്‍ പ്രതികരിച്ച് എംവി ഗോവിന്ദന്‍

ടൂറിസ്റ്റുകളെ ഓഫ് റോഡ് യാത്ര കൊണ്ടുപോവുന്ന ജീപ്പ് ഡ്രൈവർ; മാസ് മാത്രമല്ല ഈ ടർബോ ജോസ്; മിഥുൻ മാനുവൽ തോമസ് പറയുന്നു

ബോചെ ടി ലോട്ടറിയല്ല; അമിതവില ഈടാക്കുന്നില്ല; ബംബര്‍ ലോട്ടറി നടത്താന്‍ ഉദ്ദേശിക്കുന്നില്ല; സര്‍ക്കാര്‍ വാദം പൊള്ളയെന്ന് ബോബി ചെമ്മണൂര്‍

IPL 2024: ഈ മൂന്ന് താരങ്ങളെ നിലനിർത്താൻ ഒരുങ്ങി ചെന്നൈ സൂപ്പർ കിങ്‌സ്, സൂപ്പർതാരങ്ങൾ ടീമിന് പുറത്തേക്ക്

പിഎയുടെ അറസ്റ്റ്: ബിജെപി ആസ്ഥാനത്തേക്ക് എഎപി നടത്തിയ മാർച്ച് തടഞ്ഞ് പൊലീസ്, മോദിയെയും ബിജെപിയെയും വെല്ലുവിളിച്ച് കെജ്‌രിവാൾ, ഡല്‍ഹിയില്‍ നിരോധനാജ്ഞ

IPL 2024: ആര്‍സിബിയും...; ഐപിഎല്‍ ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഹര്‍ഭജന്‍ സിംഗ്