ദുബായില്‍ ജോലി കിട്ടി ഞാന്‍ പോവുകയാണ്, അവനെ ഓര്‍ത്താണ് സങ്കടം.. കരഞ്ഞുകരഞ്ഞ് കണ്ണ് പഴുത്ത് ചീഞ്ഞിരിക്കുകയാണ്: ശ്രുതി രജനികാന്ത്

ദുബായില്‍ പുതിയ ജോലി കിട്ടിയതു കൊണ്ട് അവിടേക്ക് താമസം മാറുകയാണെന്ന് നടി ശ്രുതി രജനികാന്ത്. താന്‍ ഏറെ ആഗ്രഹിച്ച ജോലിയാണ് കിട്ടിയതെങ്കിലും മനസില്ലാമനസോടെയാണ് പോകുന്നത്. താന്‍ തുടങ്ങി വച്ച പെര്‍ഫ്യൂം ബിസിനസ് നടത്തി കൊണ്ടുപോകാന്‍ സ്റ്റാഫുകള്‍ ഉണ്ടാകും. എന്നാല്‍ തന്റെ വളര്‍ത്തുനായയെ കൊണ്ട് പോകാന്‍ പറ്റാത്തതില്‍ സങ്കടമുണ്ട് എന്നാണ് ശ്രുതി യൂട്യൂബില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നത്. വിഷമം കൊണ്ട് കരഞ്ഞു കരഞ്ഞ് കണ്ണ് ചീഞ്ഞു പഴുത്തിരിക്കുകയാണ് എന്നും നടി പറയുന്നുണ്ട്.

ശ്രുതി രജനികാന്തിന്റെ വാക്കുകള്‍:

ഞാന്‍ ദുബായിലേക്ക് പോകുന്നതിന് മുമ്പുള്ള പ്രീ മൈഗ്രേറ്റിങ് പ്രിപറേഷന്‍ വ്‌ളോഗ് ആണ് ഇത്. എനിക്ക് ദുബായില്‍ ജോലി കിട്ടി ഞാന്‍ ദുബായ്ക്ക് പോവുകയാണ്. ഇന്നലെ രാത്രി മുഴുവന്‍ കരച്ചിലായിരുന്നു. ഞാന്‍ ഭയങ്കര ഇമോഷനല്‍ ആയിട്ടുള്ള ഒരാളാണ്. ഓരോന്നിനോടും, ജീവനില്ലാത്ത സാധനങ്ങളോട് പോലും ഒരുപാട് ഇമോഷനല്‍ അറ്റാച്ച്‌മെന്റ് ഉണ്ടാകും. സാധാരണ ഞാന്‍ ജോലിക്ക് പോയി ഒരു ദിവസം അല്ലെങ്കില്‍ ഒരാഴ്ചക്ക് ഉള്ളില്‍ വരുന്നതാണ്, പക്ഷേ ഇനി അത് പറ്റില്ലല്ലോ. അപ്പൊ എന്റെ കാപ്പുച്ചിനോയുടെ മുഖം കണ്ടപ്പോള്‍ ഭയങ്കര വിഷമം വന്നു, അവനെ ഇനി എന്നും കാണാന്‍ പറ്റില്ല പിടിച്ച് ഞെക്കാന്‍ പറ്റില്ല, ഉമ്മ വയ്ക്കാന്‍ പറ്റില്ല എന്നൊക്കെ ആലോചിച്ചപ്പോഴേക്കും എനിക്ക് ഭയങ്കര സങ്കടം വന്നു ഇന്നലെ. ഞാന്‍ അവനെ വീട്ടില്‍ വിട്ടിട്ടാണ് പോകുന്നത്.

ദുബായില്‍ നായയെ കൊണ്ടുപോകാന്‍ പറ്റില്ല എന്ന് തോന്നുന്നു. ഇനി വരുമ്പോള്‍ കാണാം എന്നുള്ള ഒരു ഓപ്ഷന്‍ മാത്രമേ ഉള്ളൂ. ഇനി പെട്ടെന്നൊന്നും വരാന്‍ പറ്റില്ല, അവര്‍ ലീവ് തരുമ്പോഴല്ലേ വരാന്‍ പറ്റൂ. ഭയങ്കര വ്യത്യസ്തമായ ഒരു ലോകത്തേക്കാണ് ഞാന്‍ പോകുന്നത്. ഇതൊക്കെ ഓര്‍ത്ത് എനിക്ക് ഭയങ്കര വിഷമം വന്നു. അങ്ങനെ കരഞ്ഞു കരഞ്ഞ് കണ്ണ് ചീഞ്ഞു പഴുത്തിരിക്കുകയായിരുന്നു. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയിലും ഒരു ബിസിനസ് ഉടമ എന്ന നിലയിലും വ്യക്തിപരമായും ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. ഇന്നലെ രാത്രി കുറെ ചെയ്തു, ആ സമയത്ത് എന്തൊക്കെ ചെയ്യാന്‍ പറ്റും എന്നുള്ള കാര്യങ്ങള്‍ ആലോചിക്കുകയായിരുന്നു. ഈ വരുന്ന മാര്‍ച്ച് 29ന് ആണ് പോകുന്നത്. പക്ഷേ അതിന് മുമ്പ് കുറെ പണി ഉണ്ട്. ഞാന്‍ പോയെന്ന് കരുതി എന്റെ പെര്‍ഫ്യൂം പ്രോജക്റ്റിന് ഒന്നും സംഭവിക്കില്ല, ഞാന്‍ ഈ ഫ്‌ളാറ്റ് വിടുന്നില്ല, പെര്‍ഫ്യൂം പ്രോജക്റ്റ്‌സിന്റെ സാധനങ്ങള്‍ ഇവിടെ തന്നെയാണ് ഉള്ളത്, അത് മാനേജ് ചെയ്യാന്‍ ആള്‍ക്കാരുണ്ട്, ഇപ്പോ നമ്മള്‍ ബള്‍ക്ക് ആയിട്ട് ഞാന്‍ സാധനങ്ങള്‍ എല്ലാം ഉണ്ടാക്കി വച്ചിട്ടാണ് പോകുന്നത്.

ഇത് തീരുമ്പോഴേക്കും ഞാന്‍ വരും. രണ്ട് ദിവസം എങ്കിലും വന്ന് ഇത് ചെയ്തു വച്ചിട്ട് പോകും. ബാക്കി പിന്നെ പാക്കിങ്ങും കാര്യങ്ങളും എല്ലാം ഇവിടെ പിള്ളേരുണ്ട്. നിങ്ങള്‍ക്ക് കൃത്യ സമയത്ത് വേണ്ട സാധനം കിട്ടിയിരിക്കും. അതെല്ലാം ഞാന്‍ സെറ്റ് ചെയ്തു വെച്ചിട്ടാണ് പോകുന്നത്. അതിന്റെ പ്രൊഡക്ഷന്‍ ഇന്നുണ്ട്, ഒരു രണ്ടായിരത്തോളം പേസിന്റെ ഓര്‍ഡര്‍ ഉണ്ട്, അതെല്ലാം ഇന്ന് തന്നെ ചെയ്തു വയ്ക്കണം. എനിക്ക് മൈസൂര്‍ രാമന്‍ ഇഡലി കഴിക്കണം, ഇന്നലെ രാത്രിയില്‍ ഇതൊക്കെ ആയിരുന്നു എനിക്ക് തോന്നിയത്. എനിക്ക് മൈസൂര്‍ രാമന്‍ ഇഡ്ഡലി ഒരുപാട് ഇഷ്ടമാണ്. അതിനി ദുബായി പോയാല്‍ എപ്പോ വന്ന് കഴിക്കാന്‍ പറ്റുമെന്ന് അറിയില്ല. ഇത്തവണ വിഷു ഒക്കെ ദുബായിലാണ്.

നിങ്ങള്‍ അറിഞ്ഞു കാണും നമ്മളുടെ മിനിയേച്ചര്‍ പെര്‍ഫ്യൂംസ് ലോഞ്ച് ആയിട്ടുണ്ട്. 500 രൂപയുടെ താഴെയാണ് നമുക്ക് ബഡ്ജറ്റ് വരുന്നത്. 500 രൂപയുടെ താഴെ മൂന്നെണ്ണം നിങ്ങള്‍ക്ക് കിട്ടും അതെല്ലാം സെറ്റ് ചെയ്തു വച്ചിട്ടുണ്ട്. ഈ വിഡിയോ നിങ്ങള്‍ കാണുമ്പോഴേക്കും ഞാന്‍ ദുബായില്‍ എത്തിയിട്ടുണ്ടാകും. അച്ഛന്റെ കുടുംബത്തില്‍ പൂജ ഉണ്ടായിരുന്നു അവിടെ പോയി, അവിടെ ഭയങ്കര മഴയായിരുന്നു. അങ്ങനെ ഞാന്‍ മഴയും കണ്ടു. കുടുംബത്തില പൂജയൊക്കെ കഴിഞ്ഞ് വീട്ടില്‍ വന്നപ്പോഴേക്കും ടിക്കറ്റ് വന്നു. ഈ വീഡിയോ പല ദിവസമായി ഞാന്‍ ചെയ്തതാണ്. എന്റെ പെട്ടി എല്ലാം പാക്ക് ചെയ്തു കഴിഞ്ഞു. ഇവിടെ നിന്ന് പോകുന്നത് വളരെ വിഷമമുള്ള കാര്യമാണ്. ഞാന്‍ വെറുതെ പോകുന്നതല്ല ഞാന്‍ ജോലി കിട്ടി പോവുകയാണ്. ദുബായില്‍ ചെന്നിട്ട് അവിടുത്തെ വിശേഷങ്ങള്‍ പങ്കുവയ്ക്കാം.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക