തന്റെ 29 വയസിനിടയില്‍ ഏറ്റവും കൂടുതലും ഉണ്ടായിട്ടുള്ളത് തോല്‍വി മാത്രമാണെന്ന് നടി ശ്രുതി രജനികാന്ത്. രണ്ടാം ക്ലാസില്‍ തോറ്റത് മുതല്‍ തനിക്ക് തോല്‍വിയായിരുന്നു കൂടുതലും. പ്ലസ് വണ്ണിലും തോറ്റിരുന്നു. സ്‌കൂളില്‍ നിന്നും പുറത്താക്കിയിരുന്നു. ഇനിയും തോറ്റാല്‍ സ്‌കൂളില്‍ നിന്നും മാറിക്കൊള്ളാം എന്ന് എഴുതികൊടുത്താണ് തുടര്‍ന്നാണ് പഠിക്കാനായത് എന്നാണ് ശ്രുതി പറയുന്നത്.
തോല്‍ക്കാന്‍ റെഡിയാണെങ്കില്‍ ജീവിതത്തില്‍ എന്തും ചെയ്യാന്‍ നമുക്ക് കഴിയും. 29 വര്‍ഷത്തിനിടെ എനിക്ക് ജീവിതത്തില്‍ തോല്‍വി മാത്രമെ ഉണ്ടായിട്ടുള്ളു. രണ്ടാം ക്ലാസില്‍ തോറ്റത് മുതല്‍ അങ്ങോട്ട് മുഴുവന്‍ തോല്‍വിയായിരുന്നു. എല്ലാം കൊണ്ടും ജീവിതത്തില്‍ തോറ്റ അവസ്ഥയുണ്ടായിട്ടുണ്ട്. ഞാന്‍ പ്ലസ് വണ്ണില്‍ തോറ്റിരുന്നു. സ്‌കൂളില്‍ നിന്നും പുറത്താക്കി.
പിന്നീട് മാതാപിതാക്കള്‍ വന്ന് ഇനിയും തോറ്റാല്‍ സ്‌കൂളില്‍ നിന്നും മാറിക്കൊള്ളാം സ്‌കൂളിനെ പഴിചാരില്ലെന്ന് എഴുതി കൊടുത്ത ശേഷമാണ് എനിക്ക് അവിടെ തുടര്‍ന്ന് പഠിക്കാനായത്. ഇങ്ങനെ എഴുതി എല്ലാം കൊടുത്ത ശേഷം പ്ലസ് ടു ക്ലാസിന് ആദ്യ ദിവസം ഞാന്‍ സ്‌കൂളില്‍ പോയത് തല നിറച്ച് മുല്ലപ്പൂവൊക്കെ വെച്ച് ഒരുങ്ങിയാണ്. തോറ്റതിന്റെ ഒരു കുഴപ്പവും എനിക്ക് ഇല്ലായിരുന്നു.
എന്ന് കരുതി എനിക്ക് വീട്ടില്‍ നിന്നും വഴക്ക് കേട്ടിട്ടില്ലെന്ന് അര്‍ത്ഥമില്ല. ഏവിയേഷന് പോയപ്പോഴും തോറ്റു. അന്നും വീട്ടുകാരുടെ വഴക്ക് കേട്ടു എന്നാണ് ശ്രുതി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. അതേസമയം, ചക്കപ്പഴം എന്ന സീരിയലിലൂടെയാണ് ശ്രുതി ശ്രദ്ധ നേടുന്നത്. ക്വീന്‍ എലിസബത്ത് എന്ന ചിത്രത്തിലാണ് ശ്രുതി ഒടുവില്‍ വേഷമിട്ടത്.