ഇന്ന് വരെ അദ്ദേഹത്തോട് അതേക്കുറിച്ച് ചോദിക്കാനായില്ല, സത്യത്തില്‍ പേടിയാണ്: മമ്മൂട്ടിയെ കുറിച്ച് ഷോബി തിലകന്‍

തന്റെ ഡബ്ബിങ് ജീവിതത്തിലെ അനുഭവങ്ങള്‍ പങ്കുവെച്ച് ഷോബി തിലകന്‍. ആടുപുലിയാട്ടം സിനിമയ്ക്ക് വേണ്ടി ഓംപുരിക്ക് ഡബ് ചെയ്ത അനുഭവത്തെ കുറിച്ചും മമ്മൂട്ടിക്ക് വേണ്ടി തമിഴില്‍ സിനിമകള്‍ ഡബ്ബ് ചെയ്ത അനുഭവങ്ങളെ കുറിച്ചുമെല്ലാമാണ് അദ്ദേഹം വീണ്ടും ഓര്‍മിക്കുന്നത്. ‘ഓംപുരി സാറിന് വേണ്ടി ഡബ്ബ് ചെയ്തപ്പോള്‍ ഒരുപാട് കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട്. അദ്ദേഹത്തിന് മലയാളം അറിയാത്തതിനാല്‍ ഹിന്ദിിയില്‍ ഡയലോഗുകള്‍ എഴുതി പിടിക്കുകയായിരുന്നു. അദ്ദേഹം അത് നോക്കിവായിച്ചാണ് സീനുകള്‍ പൂര്‍ത്തിയാക്കിയിരുന്നത്.

മലയാളത്തില്‍ ഡബ്ബ് ചെയ്യുമ്പോള്‍ ലിപ് സിങ്ക് ഉണ്ടാകാന്‍ അദ്ദേഹം വളരെ പതിയെയാണ് ഡയലോഗുകള്‍ പറഞ്ഞിരുന്നതെന്നും അതോടൊപ്പം എത്തിപ്പെടാന്‍ പാടുപെട്ടിരുന്നു’ എന്നുമാണ് ഷോബി തിലകന്‍ പറയുന്നത്.

പഠനസമയത്ത് മിമിക്രി അവതരിപ്പിച്ച് ഒന്നാം സമ്മാനം നേടിയപ്പള്‍ അദ്ദേഹത്തിന്റെ കൈയ്യില്‍ നിന്നുമാണ് സമ്മാനം വാങ്ങിയതെന്നും ഷോബി പറയുന്നു. കൂടാതെ തമിഴ് നടന്‍ പ്രഭുവിന് ഡബ്ബ് ചെയ്യാന്‍ സാധിച്ചതിനെ കുറിച്ചും ശേഷം അദ്ദേഹം അഭിനന്ദിച്ചപ്പോള്‍ ഉണ്ടായ സന്തോഷത്തെ കുറിച്ചും ഷോബി വിവരിച്ചു. നടന്‍ മമ്മൂട്ടിക്ക് വേണ്ടി അഞ്ച് തമിഴ് സിനിമകള്‍ ഡബ്ബ് ചെയ്തിട്ടുണ്ടെന്നും ഷോബി തിലകന്‍ പറയുന്നു.

‘മമ്മൂക്കയ്ക്ക് വേണ്ടി പുതിയ നിയമം, ?ഗ്രേറ്റ് ഫാദര്‍, യാത്ര എന്നീ സിനിമകളുടെ തമിവ് ഡബ്ബ് ചെയ്തിട്ടുണ്ട്. പക്ഷെ ഇന്നേവരെ അദ്ദേഹത്തെ വിളിച്ച് അഭിപ്രായം ചോദിക്കാന്‍ സാധിച്ചിട്ടില്ല. ചോദിക്കാനും പേടിയാണ്. കൊവിഡും ലോക്ക് ഡൗണും മൂലം അദ്ദേഹത്തെ ഇതുവരെ കാണാന്‍ സാധിച്ചിട്ടില്ല. കാണുമ്പോള്‍ അഭിപ്രായം എന്തായാലും ചോദിക്കണമെന്ന് തന്നെയാണ് കരുതുന്നത്. അദ്ദേഹം എന്തായാലും ഞാനാണ് അദ്ദേഹത്തിന് ശബ്ദം നല്‍കിയത് എന്ന് അറിഞ്ഞിട്ടുണ്ടാവും. എല്ലാ കാര്യങ്ങളിലും ശ്രദ്ധയുള്ളയാളാണ് മമ്മൂക്ക’ ഷോബി തിലകന്‍ പറയുന്നു.

യാത്രയുടെ തെലുങ്ക്, മലയാളം സിനിമകള്‍ മമ്മൂട്ടി തന്നെയാണ് ഡബ്ബ് ചെയ്തത്. തമിഴ് മാത്രമാണ് ഷോബി തിലകന്‍ ഡബ്ബ് ചെയ്തത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക