ഇന്ന് ആരുമില്ല; പകുതി അഭിനേതാക്കളും മരിച്ചുപോയി; 'മണിച്ചിത്രത്താഴ്' റീറിലീസ് പ്രിവ്യൂ ഷോയിൽ ശോഭന

മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളുടെ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്ന ചിത്രമാണ് ഫാസിൽ സംവിധാനം ചെയ്ത് 1993-ൽ പുറത്തിറങ്ങിയ ‘മണിച്ചിത്രത്താഴ്’. ശോഭന, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരുടെ മികച്ച പ്രകടനത്തോടൊപ്പം, കെപിഎസി ലളിത, ഇന്നസെന്റ്, നെടുമുടി വേണു തുടങ്ങിയവരും ശ്രദ്ധേയമായ പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത്. ചിത്രം റീറിലീസായി ഉടൻ തന്നെ തിയേറ്ററുകളിൽ എത്തുകയാണ്. 4K റീമാസ്റ്റേഡ് വെർഷനായാണ് ചിത്രമെത്തുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ റീറിലീസ് പ്രിവ്യൂ ഷോയ്ക്ക് ശേഷം ശോഭന പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ചിത്രത്തിന്റെ റീമേക്ക് വേർഷനുകൾ താൻ ഇതുവരെ കണ്ടിട്ടില്ലെന്നാണ് ശോഭന പറയുന്നത്. ചിത്രത്തിന്റെ ഭാഗമായി പ്രവർത്തിച്ചവരെല്ലാം മാസ്റ്റർ ടെക്നീഷ്യന്മാരാണെന്നും

“31 വർഷങ്ങൾക്കുശേഷമാണ് ഇവർ ഈ സിനിമ റീസ്റ്റോർ ചെയ്ത് പുറത്തിറക്കിയിരിക്കുന്നത്. ‘‘ ഈ സിനിമ നൂറോളം തവണ കണ്ടിട്ടുണ്ട്‘‘ എന്ന് എന്നോട് പലരും പറഞ്ഞു. പക്ഷേ ഞാൻ ഈ സിനിമ രണ്ടാമത്തെയോ മൂന്നാമത്തെയോ തവണയാണ് തിയേറ്ററിൽ കാണുന്നത്. ഇത് എനിക്ക് പുതുമയുള്ളൊരു അനുഭവമായിരുന്നു. ഇതിൽ പ്രവർത്തിച്ചവരെല്ലാം മാസ്റ്റർ ടെക്നീഷ്യന്മാരാണ്. സംവിധായകൻ ഫാസിൽ ഒരു ജീനിയസാണ്.

ഈ കാലഘട്ടത്തിലും ഈ സിനിമ ഔട്ട്ഡേറ്റഡ് ആയിട്ടില്ല. മണിച്ചിത്രത്താഴിൻ്റെ ഒരുപാട് റീമേക്കുകൾ ചെയ്തിട്ടുണ്ട്. കേരളത്തിൽ ഉള്ളവരെല്ലാം ചിത്രത്തിലെ ഡയലോ​ഗുകൾ ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നു. എല്ലാവരും ഈ ചിത്രം തിയേറ്ററിൽ കണ്ട് ആസ്വദിക്കണം. ചിത്രത്തിൻ്റെ രണ്ടാം ഭാ​ഗത്തെക്കുറിച്ച് ഫാസിൽ സാറിനോട് തന്നെ ചോദിക്കണം.

മണിച്ചിത്രത്താഴിൻ്റെ തമിഴ്, കന്നഡ റീമേക്കുകൾ ഞാൻ കണ്ടിട്ടില്ല. ഹിന്ദി കണ്ടിട്ടുണ്ട്. പ്രിയദർശൻ സാർ ‘ഭൂൽ ഭുലയ്യ‘ നന്നായി എടുത്തിട്ടുണ്ട്. മണിച്ചിത്രത്താഴിൽ പ്രിയദർശൻ സർ അന്ന് അസിസ്റ്റന്റ് ആയി ജോലി ചെയ്തിരുന്നു.ഈ സമയത്തും മനസ്സിൽ വിഷമമുണ്ട്. എല്ലാവരും സന്തോഷത്തിലാണ്, സിനിമ ഭം​ഗിയായിട്ടുണ്ട്. പക്ഷേ ഇതിൽ അഭിനയിച്ച പകുതി അഭിനേതാക്കളും മരിച്ചുപോയി.കോളജ് കാലം പോലെയായിരുന്നു അന്നൊക്കെ ഞങ്ങൾക്ക് സിനിമാ ജീവിതം. ഈ സിനിമയിൽ അഭിനയിക്കുമ്പോൾ എനിക്ക് 22 വയസ്സാണ്. ഇവരെല്ലാം എന്റെ കോളജ് മേറ്റ്സും പ്രഫസർമാരും ഒക്കെയായിരുന്നു. അവരിൽ നിന്നാണ് എനിക്ക്
അറിവ് ലഭിച്ചത്. അവർ ഇന്ന് ഇല്ലാത്തതിൽ വിഷമമുണ്ട്.” എന്നാണ് ശോഭന മാധ്യമങ്ങളോട് പ്രതികരിച്ചത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി