കൂടുതലങ്ങ് ഷൈന്‍ ചെയ്യണ്ട! ശോഭന തന്നോട് ദേഷ്യപ്പെട്ടതിനെ കുറിച്ച് മുകേഷ്

പ്രേക്ഷകരുടെ പ്രിയ അഭിനേത്രിയാണ് ശോഭന. നൃത്തത്തിലും അഭിനയത്തിലുമായി സജീവമായ ശോഭനയോടുള്ള ആദരവായി ഒരുക്കിയ ചാനല്‍ പരിപാടിയില്‍ മുകേഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

അപൂര്‍വമായി മാത്രമേ ശോഭനയ്ക്കൊപ്പം ഇങ്ങനെയൊരു വേദി പങ്കിട്ടിട്ടുള്ളൂ എന്ന് പറഞ്ഞായിരുന്നു മുകേഷ് സംസാരിച്ച് തുടങ്ങിയത്. അമേരിക്കയിലെ ഒരു പരിപാടിക്കിടയില്‍ ശോഭന തന്നോട് ദേഷ്യപ്പെട്ടതിനെ കുറിച്ചായിരുന്നു മുകേഷ് പറഞ്ഞത്. ന്യൂയോര്‍ക്കിലായിരുന്നു അന്ന് പരിപാടി.

ശോഭനയുടെ രംഗപൂജയോടെയാണ് പരിപാടി ആരംഭിക്കാറുള്ളത്. അന്ന് ഏത് കലാപരിപാടിയാണെങ്കിലും ശോഭനയുടെ ഡാന്‍സുമുണ്ടാവും. ഡാന്‍സിനായി ശോഭന റെഡിയായി നില്‍ക്കുകയാണ്. എന്തൊക്കെയോ ഒരു അസ്വസ്ഥതയുണ്ട് മുഖത്ത്. ആരെയോ നോക്കും, അങ്ങോട്ട് ഇങ്ങോട്ട് നടക്കും. അതായിരുന്നു ചെയ്തോണ്ടിരുന്നത്.

മുകേഷ് എനിക്കൊരു ഹെല്‍പ്പ് വേണം. സക്കീര്‍ ഹുസൈന്‍ വരും. പ്രോമിസ് ചെയ്തിട്ടുണ്ട്്. ഇവര്‍ക്ക് ആളെ മനസ്സിലാവാതെ അദ്ദേഹത്തെ തിരിച്ച് വിടുമോ, മുകേഷിന് ആളെ അറിയാമോ, മുകേഷിന് കുറച്ച് കഴിഞ്ഞല്ലേ കയറേണ്ടതുള്ളൂ. അദ്ദേഹത്തെ ഫോട്ടോയില്‍ കണ്ടേ പരിചയമുള്ളൂ. സ്വീകരിക്കാനായി ഞാന്‍ നില്‍ക്കാമെന്നായിരുന്നു പറഞ്ഞത്. എന്റെ ഭാഗമായപ്പോള്‍ ഞാന്‍ സ്റ്റേജിലേക്ക് കയറി. സാക്കീര്‍ ഹുസൈന്‍ വന്നിരുന്നു, എനിക്ക് മനസ്സിലായത് തബലയും ഡോലക്കുമൊക്കെ കണ്ടതിനാലാണ്.

അതൊന്ന് നോക്കണമല്ലോയെന്നായിരുന്നു ശോഭന പറഞ്ഞത്. മനോജും സക്കീര്‍ ഹുസൈനും വന്നിരുന്നു, ആരും സ്വീകരിക്കാനില്ലാത്തതിനാല്‍ അവര് തിരിച്ച് പോയി എന്നായിരുന്നു ഞാന്‍ പറഞ്ഞത്. കൂടുതലങ്ങ് ഷൈന്‍ ചെയ്യണ്ട, സക്കീര്‍ ഹുസൈന്‍ തബലയും കൊണ്ട് അല്ലേയെന്ന് പറഞ്ഞ് ശോഭന ചൂടാവുകയായിരുന്നു മുകേഷ് കൂട്ടിച്ചേര്‍ത്തു.

Latest Stories

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്