വിവാഹം മുടങ്ങി.., ജീവന് തുല്യം സ്‌നേഹിച്ച പ്രതിശ്രുത വധു വഞ്ചകി; ആരോപണങ്ങളുമായി ഷിയാസ് കരീം

തന്റെ വിവാഹം മുടങ്ങിയെന്ന് വ്യക്തമാക്കി നടനും മോഡലുമായ ഷിയാസ് കരീം. ഷിയാസിനെതിരെ യുവതി പീഡനപരാതി നല്‍കിയ ശേഷമായിരുന്നു തന്റെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ നടന്‍ പുറത്തുവിട്ടത്. തനിക്കെതിരെ കേസ് വന്നിട്ടും തന്നെ വിശ്വസിച്ച് കൂടെ നില്‍ക്കുന്ന വധുവിനെ കുറിച്ച് നല്ല രീതിയില്‍ ഷിയാസ് അഭിമുഖങ്ങളില്‍ സംസാരിച്ചിട്ടുമുണ്ട്.

ഈ അടുത്ത് നല്‍കിയ അഭിമുഖത്തിലാണ് തന്റെ വിവാഹം മുടങ്ങിയതിനെ കുറിച്ച് ഷിയാസ് സംസാരിച്ചത്. നിശ്ചയിച്ച പെണ്‍കുട്ടിയെ തന്നെ വിവാഹം കഴിക്കണമെന്ന നിയമം ഇല്ലല്ലോ എന്നും എന്തായാലും തന്റെ വിവാഹം നടക്കുമെന്നുമൊക്കെ താരം പറഞ്ഞിരുന്നു.

എന്നാല്‍ ഫേക്ക് റിലേഷന്‍ഷിപ്പിലായി പോയാല്‍ എന്ത് ചെയ്യണമെന്ന് പറഞ്ഞ് കൊണ്ടുള്ള വീഡിയോയുമായിട്ടാണ് ഷിയാസ് വന്നിരിക്കുന്നത്. ‘ജീവന് തുല്യമായി സ്നേഹിച്ചവരാല്‍ വഞ്ചിക്കപെടുമ്പോള്‍ ഉണ്ടാവുന്ന അവസ്ഥ…’ എന്ന് പറഞ്ഞാണ് തന്റെ അഭിമുഖത്തില്‍ നിന്നുള്ള വീഡിയോ ഷിയാസ് പങ്കുവെച്ചത്.

”പ്രണയം ഫേക്ക് ആണെന്ന് മനസിലാക്കുമ്പോള്‍ ആ സമയത്ത് തന്നെ അതില്‍ നിന്നും പിന്മാറണം. ഒരു റിലേഷന്‍ഷിപ്പ് എന്ന് പറയുന്നത് നമ്മുടെ ശരീരത്തില്‍ വരുന്ന കാന്‍സര്‍ രോഗം പോലെയാണ്. ഒരു സ്ഥലത്ത് വന്നാല്‍ അവിടെ മൊത്തം അത ബാധിക്കും. എന്നാല്‍ അത് മുറിച്ചെടുത്ത് കളഞ്ഞാല്‍ പിന്നെ നമ്മള്‍ സേഫ് ആണ്” എന്നാണ് ഷിയാസ് പറയുന്നത്.

അവര്‍ക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞാല്‍ പറ്റില്ലല്ലോ. അല്ലെങ്കില്‍ വേറെ ആളെ കല്യാണം കഴിക്കും. നാളത്തെ കാര്യം എന്താണ് എന്ന് നമുക്ക് പറയാന്‍ പറ്റില്ലല്ലോ. അല്ലാതെ ചെമ്മീന്‍ സിനിമയില്‍ നടന്‍ മധുവിനെ പോലെ ബീച്ചില്‍ പാട്ട് പാടി നടക്കാന്‍ എന്തായാലും ഉദ്ദേശിക്കുന്നില്ല എന്നും ഷിയാസ് കരീം പറഞ്ഞിരുന്നു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ