സ്ത്രീ പുരുഷന്‍ എന്ന വ്യത്യാസം എന്തിനാണ് കൊണ്ടുവരുന്നത്, അങ്ങനെ സംസാരിച്ചു സമയം കളയാനാണോ: ഷൈന്‍ ടോം ചാക്കോ

സിനിമാരംഗത്ത് സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്‍മാര്‍ക്കും പ്രശ്‌നമില്ലേയെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. ഷൈനും ബാലു വര്‍ഗീസും പ്രധാന വേഷത്തിലെത്തുന്ന വിചിത്രം എന്ന സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഷൈന്‍ ഇക്കാര്യം പറഞ്ഞത്.

ഈ മാസം 14 ന് ചിത്രം തിയേറ്ററുകളിലെത്തും. സിനിമയില്‍ സ്ത്രീകള്‍ക്ക് എന്താണ് പ്രശ്‌നം. അപ്പോള്‍ പുരുഷന്മാര്‍ക്ക് പ്രശ്നമില്ലേ. എത്രയോ ആളുകളാണ് നടനാകാന്‍ വേണ്ടി വരുന്നത്. എന്നിട്ട് എത്ര പേര്‍ നടന്‍മാരാകുന്നു. സ്ത്രീ പുരുഷന്‍ എന്ന വ്യത്യാസം എന്തിനാണ് കൊണ്ടുവരുന്നത്. അങ്ങനെ സംസാരിച്ചു സമയം കളയാനാണോ.

സ്ത്രീയും പുരുഷനും വ്യത്യസ്തരായി ഇരിക്കുന്നതാണ് നല്ലത്. ഏറ്റവും ഇഷ്ടമുള്ള കൂട്ടുകാരി ആരാണെന്ന് ചോദിച്ചാല്‍ പെണ്‍കുട്ടികള്‍ പറയും, എനിക്ക് കൂട്ടുകാരികളേക്കാള്‍ ഇഷ്ടം കൂട്ടുകാരന്‍മാരെയാണെന്ന്. സ്ത്രീ സാന്നിധ്യം കൂടുന്ന സ്ഥലങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നില്ലെങ്കില്‍, അമ്മായിയമ്മ മരുമകള്‍ പ്രശ്‌നം ഉണ്ടാകില്ലല്ലോ എന്നും ഷൈന്‍ പറഞ്ഞു.

അച്ചു വിജയനാണ് വിചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. അജിത് റോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കേതകി നാരായണന്‍, കനി കുസൃതി, ജോളി ചിറയത്ത് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Latest Stories

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം