കല്യാണം കഴിച്ച് കഴിഞ്ഞാലേ മനസിലാകൂ ഇത് എന്താണ് പരിപാടി എന്ന്, എല്ലാവരും പോയി കഴിക്കേണ്ട കാര്യമില്ല: ഷൈന്‍ ടോം ചാക്കോ

കല്യാണം കഴിക്കാന്‍ വേണ്ടിയാണ് താന്‍ മതപഠന ക്ലാസില്‍ പോയതെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. കൗമുദി മൂവീസുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

നടന്റെ വാക്കുകള്‍

കല്യാണം കഴിച്ച് കഴിഞ്ഞപ്പോഴല്ലേ മനസിലായത് ഈ മിഠായി എന്താണ് എന്ന്. അതില്‍ നിന്നും ഊരിപ്പോരാന്‍ പെട്ട പാട് എനിക്കേ അറിയൂ.

കല്യാണം കഴിച്ച് കഴിഞ്ഞാലേ മനസിലാകൂ ഇത് എന്താണ് പരിപാടി എന്ന്, എല്ലാവരും പോയി കഴിക്കേണ്ട കാര്യമില്ല. പറ്റിയ ആളുകള്‍ പോയാല്‍ മതി. അല്ലെങ്കില്‍ ഭയങ്കര പ്രശ്നമാകും. പിള്ളേര് ഉണ്ടാകണം, എന്നാലേ പടം കാണാന്‍ ആള് കേറുള്ളൂ,” ഷൈന്‍ പറഞ്ഞു.

കൃഷ്ണ ശങ്കര്‍ നായകനായ കൊച്ചാള്‍ ആണ് ഷൈനിന്റെ ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ചിത്രം. സണ്ണി വെയ്നൊപ്പം പ്രധാന വേഷം ചെയ്ത അടിത്തട്ടാണ് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം.

ജൂലൈ 1 നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ സെന്‍സറിങ് നടപടികളും പൂര്‍ത്തിയായിരുന്നു. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിജോ ആന്റണിയാണ്. ഉള്‍ക്കടലില്‍ ഷൂട്ട് ചെയ്ത ചിത്രമാണ് അടിത്തട്ട്. ചിത്രം ഒരു സര്‍വൈവല്‍ ത്രില്ലറായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊന്തയും പൂണൂലും, ഒരു രാത്രി രണ്ടു പകല്‍, പൃഥ്വിരാജ് നായകനായ ഡാര്‍വിന്റെ പരിണാമം എന്നീ ചിത്രങ്ങളിലൂടെ സിനിമ രംഗത്ത് ഏറെ ശ്രദ്ധ നേടിയ സംവിധായകനാണ് ജിജോ ആന്റണി.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ