സിനിമ ഇല്ലാതായപ്പോള്‍ വീട്ടു ജോലിക്ക് പോയി, രാത്രി ഒന്നും പറയാതെ ഇറങ്ങിയോടി...: ഷൈന്‍ ടോം ചാക്കോ

അഭിനയത്തിലേക്ക് എത്തും മുമ്പ് ഒമ്പത് വര്‍ഷത്തോളം സംവിധായകന്‍ കമലിന്റെ അസിസ്റ്റന്റ് ആയിരുന്നു ഷൈന്‍ ടോം ചാക്കോ. സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞപ്പോള്‍ അനുഭവിച്ച ഡിപ്രഷനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഷൈന്‍ ഇപ്പോള്‍. സിനിമ കുറഞ്ഞപ്പോള്‍ മറ്റൊരു ജോലിക്ക് പോയതിനെ കുറിച്ചാണ് നടന്‍ ഇപ്പോള്‍ പറയുന്നത്.

ഒരിക്കല്‍ മാത്രം സിനിമ വിട്ട് വേറെ ജോലിക്ക് പോകാനുള്ള ശ്രമം താന്‍ നടത്തിയിട്ടുണ്ട്. അഭിനയിക്കാനുള്ള അവസരങ്ങള്‍ കിട്ടാതെ വന്നപ്പോള്‍ ആയിരുന്നു അങ്ങനെ വേറെ ജോലി നോക്കിയത്. ഏതെങ്കിലും പടത്തില്‍ കിട്ടുമെന്ന് പ്രതീക്ഷിച്ച് താന്‍ കുറേ കാത്തിരുന്നു.

അവസാനം വീണ്ടും ഡയറക്ഷനിലേക്ക് പോകേണ്ടി വരുമെന്ന അവസ്ഥ വന്നപ്പോള്‍ അത് തനിക്ക് ഭയങ്കര ഡിപ്രസിങ് സിറ്റുവേഷനായിരുന്നു. ഇതോടെയാണ് ഷൈന്‍ മറ്റൊരു ജോലിയിലേക്ക് പോകുന്നത്. താന്‍ ആ സമയത്ത് വീടുകളിലേക്കുള്ള ഏജന്‍സികളില്‍ വര്‍ക്ക് ചെയ്യാന്‍ പോകാമെന്ന് വിചാരിച്ചു.

അങ്ങനെ വീട്ടു ജോലിക്ക് അപേക്ഷിച്ചു. ഒരു ദിവസം താന്‍ വര്‍ക്ക് ചെയ്യാന്‍ പോയി. ഇഷ്ടപ്പെട്ട് ചെയ്യുന്നതല്ലാത്തത് കൊണ്ട് തനിക്ക് എന്തിലോ ലോക്കായ ഫീല്‍ ആയിരുന്നു. അന്ന് രാത്രി തന്നെ അവരോട് പറയാതെ താന്‍ അവിടെ നിന്നും ഓടി പോന്നു എന്നാണ് ഷൈന്‍ പറയുന്നത്.

അതേസമയം, ‘വിചിത്രം’ ആണ് ഷൈന്‍ ടോം ചാക്കോയുടെതായി ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്. ഈ വെള്ളിയാഴ്ചയാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ‘പടവെട്ട്’ ‘ജിന്ന്’, ‘വെള്ളേപ്പം’ എന്നീ സിനിമകളാണ് ഷൈനിന്റെതായി ഇനി റിലീസിന് ഒരുങ്ങുന്നത്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍