ഒരു കാരണവും ഇല്ലാതെ അവരുടെ സിനിമകളില്‍ നിന്ന് ഒഴിവാക്കിയ നിര്‍മ്മാതാക്കളുണ്ട്, പ്രപഞ്ചം എന്റെ ഇഷ്ടത്തിന് അല്ലല്ലോ, പക്ഷേ..

വീണ്ടും സിനിമയിലേക്കും ടെലിവിഷന്‍ ഷോകളിലേക്കും മടങ്ങി എത്തിയിരിക്കുകയാണ് നടി ശില്‍പ്പ ഷെട്ടി. അടുത്തിടെ ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്ക് വേണ്ടി എഴുതിയ ഫീച്ചറില്‍ തന്റെ കരിയറില്‍ നേരിടേണ്ടി വന്ന തടസങ്ങളെ കുറിച്ച് ശില്‍പ്പ ഷെട്ടി വ്യക്തമാക്കിയിരുന്നു. പല നിര്‍മ്മാതാക്കളും കാരണമൊന്നും കൂടാതെ തന്നെ സിനിമകളില്‍ നിന്നും ഒഴിവാക്കിയെന്നും താരം കുറിപ്പില്‍ പറയുന്നു. ബോളിവുഡില്‍ വലിയ നടിയായി മാറിയിട്ടും തനിക്ക് നേരിടേണ്ടി വന്ന അവഗണനകളെ കുറിച്ചാണ് നടി പറയുന്നത്.

ശില്‍പ്പ ഷെട്ടിയുടെ വാക്കുകള്‍:

ഒരു ഫാഷന്‍ ഷോയില്‍ ഞാന്‍ പങ്കെടുത്തപ്പോള്‍ എന്റെ ഫോട്ടോസ് എടുക്കാന്‍ ആഗ്രഹിച്ച ഒരു ഫോട്ടോഗ്രാഫറെ കണ്ടുമുട്ടി. എന്നെ സംബന്ധിച്ചിടത്തോളം എന്റെ കംഫര്‍ട്ട് സോണില്‍ നിന്നും പുറത്ത് കടക്കാന്‍ പറ്റിയൊരു മികച്ച അവസരമായിരുന്നു അത്. എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് പുറത്ത് വന്ന ഫോട്ടോഗ്രാഫുകളെല്ലാം മനോഹരമായിരുന്നു. അത് എനിക്ക് മോഡലിങ്ങിന്റെ വാതില്‍ തുറന്ന് തന്നു.

താമസിയാതെ തന്നെ സിനിമയില്‍ അഭിനയിക്കാനുള്ള ആദ്യ അവസരവും എനിക്ക് ലഭിച്ചു. അവിടെ നിന്ന് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഞാന്‍ മുകളിലേക്ക് ഉയര്‍ന്ന് വരികയായിരുന്നു. ഞാന്‍ ഇന്‍ഡസ്ട്രിയിലേക്ക് വരുമ്പോള്‍ കേവലം പതിനേഴ് വയസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഞാന്‍ ലോകം കാണുകയോ ജീവിതം മനസിലാക്കുകയോ ചെയ്തിരുന്നില്ല.

അക്കാലത്ത് എനിക്ക് ഹിന്ദി സംസാരിക്കാന്‍ അറിയില്ലായിരുന്നു. ക്യാമറയ്ക്ക് മുന്നിലെത്തുമ്പോള്‍ വിറയ്ക്കാന്‍ തുടങ്ങും. കുറേ സിനിമകള്‍ ചെയ്തതിന് ശേഷം എന്റെ കരിയര്‍ മന്ദഗതിയിലാകുന്ന ഒരു അവസ്ഥയിലേക്ക് വന്നിരുന്നു. കഠിനമായി ഞാന്‍ ശ്രമിച്ചെങ്കിലും എപ്പോഴും പിന്നിലാണെന്ന് തോന്നി. ഒരു നിമിഷം ആഘോഷിക്കപ്പെടുകയും തൊട്ടടുത്ത നിമിഷം അവഗണിക്കപ്പെടുകയും ചെയ്‌തേക്കാം.

അങ്ങനെ ഒരു കാരണവുമില്ലാതെ തന്നെ സിനിമകളില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടണ്ട്. ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. ഒരു കാരണവും ഇല്ലാതെ അവരുടെ സിനിമകളില്‍ നിന്ന് ഒഴിവാക്കിയ നിര്‍മാതാക്കളുണ്ട്. പ്രപഞ്ചം എന്റെ ഇഷ്ടത്തിനലല്ലോ. പക്ഷേ എന്ത് തന്നെയായാലും ഞാന്‍ ശ്രമിച്ച് കൊണ്ടേ ഇരുന്നു.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'