പ്രതിഫലം നല്‍കിയിട്ടുണ്ടെങ്കില്‍ ഗീതു മോഹന്‍ദാസ് തെളിവ് കാണിക്കട്ടെ, ഒരു കുറിപ്പിട്ടാല്‍ അത് ആരും വിശ്വസിക്കില്ല: നിര്‍മ്മാതാവ് ഷിബു ജി. സുശീലന്‍

ജിസ്യ പാലോറാന്‍

ഡബ്ല്യുസിസിയിലെ വിവാദങ്ങളോട് പ്രതികരിച്ച് നിര്‍മ്മാതാവ് ഷിബു ജി. സുശീലന്‍. കോസ്റ്റ്യൂം ഡിസൈനര്‍ സ്‌റ്റെഫി സേവ്യറിന്റെ അസിസ്റ്ററ്റിന്റെ കൈയില്‍ പ്രതിഫലം നല്‍കിയിരുന്നു എന്ന വാക്കുകളോട് വിശ്വാസമില്ല. ഇതുവരെ പ്രതിഫലം നല്‍കിയിട്ടില്ലെന്നാണ് സ്റ്റെഫിയുടെ ആരോപണം. പ്രതിഫലം നല്‍കിയിട്ടുണ്ടെങ്കില്‍ ചെക്ക് കൈമാറിയതിന്റെയോ, ബാങ്ക് രേഖകളോ ഗീതു മോഹന്‍ദാസ് കാണിക്കണമെന്ന് നിര്‍മ്മാതാവ് സൗത്ത്‌ലൈവിനോട് പറഞ്ഞു.

പ്രതിഫലം നല്‍കിയെന്ന് പറഞ്ഞ് ഒരു കുറിപ്പ് ഇട്ടാല്‍ ആരാണ് വിശ്വസിക്കുക? പണം കൊടുത്തിട്ടുണ്ടെങ്കില്‍ തെളിവുകള്‍ വ്യക്തമാക്കണം. ഷൂട്ടിംഗ് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കുമ്പോഴാണ് കോസ്റ്റ്യൂം എടുത്തുകൊണ്ട് പോയതെന്നും അസിസ്റ്ററ്റിന്റെ പക്കല്‍ പ്രതിഫലം നല്‍കിയതെന്നും പറയുന്നുണ്ടല്ലോ, ദിവസവേനക്കാരായ അസിസ്റ്ററ്റിന്റെ കൈയില്‍ എങ്ങനെയാണ് പ്രതിഫലം കൊടുത്തയക്കുക?

ഒരിക്കലും അങ്ങനെ ചെയ്യാനാവില്ല. അതാരും വിശ്വസിക്കുകയുമില്ല. മിനി സ്റ്റുഡിയോയും ചേര്‍ന്ന് നിര്‍മ്മിച്ച സിനിമയാണ് മൂത്തോന്‍. സിനിമയില്‍ പ്രവര്‍ത്തിച്ചതിന് പ്രതിഫലം ലഭിച്ചിട്ടില്ലെന്ന ആരോപണം വന്നാല്‍ അതില്‍ വ്യക്തത വരുത്തേണ്ടത് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ കൂടിയാണ്. പ്രതിഫലം നല്‍കിയതിന്റെ തെളിവ് കൂടി വ്യക്തമാക്കുകയാണെങ്കില്‍ ഇക്കാര്യത്തില്‍ സംവിധായികയുടെ ഭാഗം ശരിയാണെന്ന് കൃത്യമാവുകയുള്ളു എന്നും നിര്‍മ്മാതാവ് ഷിബു ജി. സുശീലന്‍ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ