മമ്മൂട്ടിയുടെ നായികയാവാന്‍ മേതില്‍ ദേവികയെ ക്ഷണിച്ചു, അവര്‍ നിരസിച്ചു, അതാണ് അവരുടെ ശക്തി: ഷിബു ചക്രവര്‍ത്തി

നര്‍ത്തകി മേതില്‍ ദേവികയെ കുറിച്ച് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവര്‍ത്തിയുടെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സഫാരി ചാനല്‍ സംപ്രേഷണം ചെയ്യുന്ന ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് ദേവികയെ കുറിച്ച് പറയുന്നത്. മേതില്‍ ദേവികയുടെ നൃത്തത്തിന്റെ പവറിനെ കുറിച്ചാണ് അദ്ദേഹം പറയുന്നത്.

ഒപ്പം സിനിമയിലേയ്ക്ക് വിളിച്ചതിനെ കുറിച്ചും നടന്‍ പറയുന്നുണ്ട്. എന്നാല്‍ ഈ ഓഫര്‍ സ്വീകരിച്ചിരുന്നില്ല. ഷിബു ചക്രവര്‍ത്തിയുടെ അടുത്ത സുഹൃത്താണ് മേതില്‍ ദേവിക.

കൈരളി സംപ്രേഷണം ചെയ്ത സ്റ്റാര്‍വാര്‍ ഷോയില്‍ ഒരു ജഡ്ജായി വന്നത് മേതില്‍ ദേവികയായിരുന്നു. അന്ന് ആ പരിപാടിയില്‍ വെച്ച് ജി വേണുഗോപാല്‍ പാടിയ ”ചന്ദനമണിവാതില്‍ പാതി ചാരി”… എന്ന് തുടങ്ങുന്ന ഗാനത്തിന് ചുവട് വെച്ചിരുന്നു. ഈ നൃത്തം കണ്ടതിന് ശേഷം നിര്‍മ്മാതാവ് ആന്റോ ജോസഫ് ആയിരുന്നു സിനിമയ്ക്കായി സമീപിച്ചത്. എന്നാല്‍ ആ ഓഫര്‍ മേതില്‍ സ്വീകരിച്ചില്ല. ആ സംഭവത്തെ കുറിച്ച അദ്ദേഹം പറയുന്നത് ഇങ്ങനെ… ”തന്നോട് ഒരിക്കല്‍ ആന്റോ ജോസഫ് ഫോണ്‍ മേതില്‍ അഭിനയിക്കുമോ എന്ന് ചോദിച്ചു.

ഒരു പക്ഷെ മമ്മൂട്ടി പറഞ്ഞിട്ടാവും അദ്ദേഹം ചോദിച്ചത്. എന്നാല്‍ ഇതൊന്നും ആന്റോ പറഞ്ഞില്ല. സിനിമയില്‍ നായിക വേഷത്തിലേയ്ക്കായിരുന്നു മേതിലെ സമീപിച്ചത്. തന്നോട് ഒന്ന് ചോദിക്കാനും പറഞ്ഞു. ആന്റോയുടെ ആവശ്യപ്രകാരം മേതിലിനോട് പറഞ്ഞു. താല്‍പര്യമില്ലയെന്നായിരുന്നു മറുപടി. കാരണം മേതിലിന്റെ മേഖലയെന്താണെന്നും അതില്‍ മേതില്‍ എത്രമാത്രം മുഴുകിയിരിക്കുന്നുവെന്നും ഇവര്‍ക്ക് കൃത്യമായി അറിയാം. അതാണ് അവരുടെ ശക്തി. നൃത്തവുമായി ബന്ധപ്പെട്ട എന്ത് സംശയം വന്നാലും ഞാന്‍ ആദ്യം വിളിക്കുന്നത് മേതിലിനെയാണെന്നും ഷിബു ചക്രവര്‍ത്തി പറയുന്നു

Latest Stories

ഐപിഎല്‍ 2024: ഋഷഭ് പന്തിനെ ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തു

'പാക്കിസ്ഥാന് ആണവായുധങ്ങൾ കൈകാര്യം ചെയ്യാനറിയില്ല, അവരത് വിൽക്കാൻ ശ്രമിക്കുന്നു'; പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രമുഖരില്ലാതെ ബ്രസീല്‍ കോപ്പ അമേരിക്കയ്ക്ക്, ടീമിനെ പ്രഖ്യാപിച്ചു

പലപ്പോഴും ശ്വാസം മുട്ടുന്നതുപോലെ അനുഭവപ്പെടും, പക്ഷേ ഫാസിസം അവസാനിക്കും: കനി കുസൃതി

'പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ കേസ് സിബിഐക്ക് വിടേണ്ട ആവശ്യമില്ല'; മുഖ്യമന്ത്രി സിദ്ധരാമയ്യ

രണ്ട് രൂപ ഡോക്ടര്‍ വിശ്രമജീവിതത്തിലേക്ക്; രൈരു ഗോപാല്‍ നന്മയുടെ മറുവാക്കെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്

'സഞ്ജു പറഞ്ഞതിനോട് യോജിക്കുന്നു, കാത്തുനിന്നിട്ട് കാര്യമില്ല'; ഭാവി പറഞ്ഞ് ഗാംഗുലി

ഗോപി സുന്ദറിനൊപ്പം ഗ്ലാമര്‍ ലുക്കില്‍ പുതിയ കാമുകി; ചര്‍ച്ചയായി വീഡിയോ

മുൻകൂറായി പണം കൈപ്പറ്റി ചിത്രത്തിൽ നിന്നും പിന്മാറി; സിമ്പുവിനെതിരെ പരാതിയുമായി നിർമാതാവ്

ഇനി പോരാട്ടം മോദിക്കെതിരെ; രാജ്യം മുഴുവന്‍ സഞ്ചരിച്ച് ജനങ്ങളുമായി സംസാരിക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍