എനിക്ക് ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ അടിയായിരുന്നു ക്യാമറ മൂലം നഷ്ടപ്പെട്ട ആ മമ്മൂട്ടി സിനിമ; വേദനിപ്പിക്കുന്ന അനുഭവം പങ്കുവെച്ച് ഷിബു ചക്രവര്‍ത്തി

മമ്മൂട്ടിയെ നായകനാക്കി ഡെന്നീസ് ജോസഫ് ആദ്യമായി സംവിധാനം ചെയ്യാന്‍ ഒരുങ്ങിയ ‘വെണ്‍മേഘഹംസങ്ങള്‍’ എന്ന സിനിമയെ കുറിച്ച് മനസ്സ് തുറന്ന് ഷിബു ചക്രവര്‍ത്തി. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് അന്ന് ആ സിനിമയ്ക്ക് സംഭവിച്ച കാര്യങ്ങളെ കുറിച്ച് ഷിബു ചക്രവര്‍ത്തി തുറന്നുപറഞ്ഞത്. ന്യൂ ഡല്‍ഹി സിനിമ വന്‍ വിജയമായതോടെ, ജൂബിലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വീണ്ടും ഒരു സിനിമ ചെയ്യാന്‍ കമ്പനി ഉടമ ജോയ് തോമസ് ഡെന്നീസ് ജോസഫിനെ ഏല്‍പ്പിക്കുകയായിരുന്നു.

അങ്ങനെ ന്യൂ ഡല്‍ഹി സിനിമയുടെ തിരക്കഥാകൃത്തായിരുന്ന ഡെന്നീസ് ഒരു സംവിധായകനായി മാറാനുളള ഒരുക്കത്തിലായിരുന്നു. ഞാന്‍ തിരക്കഥാകൃത്തായും അരങ്ങേറ്റം കുറിക്കുകയായിരുന്നു.

വെണ്‍മേഘഹംസങ്ങള്‍ എന്നു പേരിട്ടിരുന്ന സിനിമയില്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പഠിച്ചിറങ്ങുന്ന ആളായിട്ടായിരുന്നു മമ്മൂട്ടി എത്തിയത്. ആ കഥാപാത്രവും ഒരു ആര്‍ട്ടിസ്റ്റും തമ്മിലുളള ബന്ധമായിരുന്നു സിനിമ പറയാന്‍ ഉദ്ദേശിച്ചിരുന്നത്. മദ്രാസിലായിരുന്നു ചിത്രീകരണം.

ചിത്രീകരണം തുടങ്ങി ആദ്യ പത്ത് ദിവസത്തെ ഫിലിം ലാബിലേക്ക് അയച്ച് തിരികെ വന്നപ്പോള്‍ ഞാന്‍ കണ്ടത്, മുഴുവന്‍ ഫോക്കസ് തെറ്റിയ സീനുകളായിരുന്നു. ക്യാമറക്കു പ്രശ്‌നം പറ്റിയിരുന്നെന്ന് ഞങ്ങള്‍ക്ക് അന്നാണ് മനസിലായത്. എന്റെയും ഡെന്നീസിന്റെയും ജീവിതത്തിലെ ഏറ്റവും അടി കിട്ടിയ സിനിമയായിരുന്നു അത്,’ ഷിബു ചക്രവര്‍ത്തി ഓര്‍ക്കുന്നു. വളരെ മനോഹരമായ ഗാനങ്ങളായിരുന്നെങ്കിലും നിര്‍ഭാഗ്യവശാല്‍ ആ ഗാനങ്ങളൊന്നും പുറം ലോകം കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അന്ന് വിഷമിച്ചിരുന്ന തങ്ങളുടെ കൂടെ നിന്നത് ജോയ് തോമസ് എന്ന നിര്‍മാതാവും ജൂബിലി പ്രൊഡക്ഷന്‍സ് എന്ന കമ്പനിയുമാണെന്നും ഷിബു ചക്രവര്‍ത്തി പറയുന്നു.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്