ശില്പ ദീദി, നിങ്ങള്‍ക്ക് സ്വന്തം ഭര്‍ത്താവിനെക്കുറിച്ച് ഒന്നും അറിയില്ലേ? എന്റെ വീഡിയോകള്‍ അദ്ദേഹം നിങ്ങളെ കാണിച്ചിട്ടുണ്ടല്ലോ: ഷെര്‍ലിന്‍ ചോപ്ര

അശ്ലീല വീഡിയോ നിര്‍മാണ കേസില്‍ അറസ്റ്റിലായ രാജ് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശില്‍പ്പ ഷെട്ടിയ്ക്കെതിരേ നടി ഷെര്‍ലിന്‍ ചോപ്ര. രാജ് കുന്ദ്രയുടെ കമ്പനി നിര്‍മിച്ചിരുന്നത് ബി ഗ്രേഡ് വീഡിയോകളായിരുന്നുവെന്നും മറ്റു ഇടപാടുകളെക്കുറിച്ച് തനിക്കറിയില്ലെന്നും ശില്‍പ്പ മൊഴി നല്‍കിയിരുന്നു.

‘ശില്‍പ്പ ദീദി’ എന്ന് അഭിസംബോധന ചെയ്താണ് ഷെര്‍ലിന്‍ ചോപ്രയുടെ വിമര്‍ശനം. ‘ദീദിയ്ക്ക് ഭര്‍ത്താവിനെക്കുറിച്ച് ഒന്നും അറിയില്ല, ഭര്‍ത്താവിന്റെ ഇടപാടുകളെക്കുറിച്ചും അദ്ദേഹത്തിന്റെ സ്വത്തുവകകളെക്കുറിച്ചും അറിയില്ല അല്ലേ? അതിശയം തന്നെ’- ഷെര്‍ലിന്‍ ചോപ്ര പ്രതികരിച്ചു.

രാജ് കുന്ദ്ര തന്റെ വീഡിയോകള്‍ ശില്‍പ്പയെ കാണിച്ചിട്ടുണ്ടെന്നും അവര്‍ക്ക് അത് ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞുവെന്നും ഷെര്‍ലിന്‍ ചോപ്ര നേരത്തേ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ശില്‍പ്പയ്ക്ക് അറിവില്ലാതെ രാജ് കുന്ദ്ര ഒന്നും ചെയ്യില്ലെന്നായിരുന്നു ഷെര്‍ലിന്റെ ആരോപണം.

കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജ്കുന്ദ്രയ്ക്കെതിരെ 1,400 പേജുള്ള കുറ്റപ്പത്രം അന്വേഷണ സംഘം സമര്‍പ്പിച്ചത്. കേസിലെ പ്രധാനപ്രതി രാജ് കുന്ദ്രയാണെന്നാണ് പോലീസ് കുറ്റപത്രത്തില്‍ പറയുന്നത്.

താന്‍ കലാമൂല്യമുള്ള ചിത്രങ്ങളാണ് എടുത്തതെന്നും അതിനെ അശ്ലീലമായി ചിത്രീകരിച്ച് തന്നെ ബലിയാടാക്കിയതാണെന്നും രാജ്കുന്ദ്ര കോടതിയില്‍ വ്യക്തമാക്കിയിരുന്നു. തന്നെ കേസിലേക്ക് അനാവശ്യമായി കേസിലേക്ക് വലിച്ചിഴച്ചതാണെന്നും രാജ് കുന്ദ്ര വാദിച്ചു

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ