ബാലയെ റെക്കമെന്റ് ചെയ്തത് പോലും ഉണ്ണി ബ്രോ ആണ്, എനിക്കും മറ്റുള്ളവര്‍ക്കും പ്രതിഫലം ലഭിച്ചിട്ടുണ്ട്: സംവിധായകന്‍ അനൂപ് പന്തളം

‘ഷെഫീക്കിന്റെ സന്തോഷം’ സിനിമയുടെ നിര്‍മ്മാതാക്കള്‍ പ്രതിഫലം നല്‍കാതെ കബളിപ്പിച്ചുവെന്ന നടന്‍ ബാലയുടെ ആരോപണത്തോട് പ്രതികരിച്ച് ചിത്രത്തിന്റെ സംവിധായകന്‍ അനൂപ് പന്തളം. തനിക്ക് പ്രതിഫലം കിട്ടിയിട്ടില്ല, സംവിധായകന് അടക്കം ഉണ്ണി മുകുന്ദന്‍ പ്രതിഫലം കൊടുത്തിട്ടില്ല എന്ന് ബാല ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

എന്നാല്‍ തനിക്ക് കൃത്യമായി പ്രതിഫലം ലഭിച്ചു എന്നാണ് അനൂപ് പന്തളം പറയുന്നത്. മറ്റു ടെക്നീഷ്യന്‍സിനും അവരുടെ പ്രതിഫലങ്ങള്‍ കൊടുത്തിട്ടുണ്ട്. ബാലയെ സിനിമയിലേക്ക് റെക്കമെന്റ് ചെയ്തത് ഉണ്ണിയാണ്. ഇത്തരം വിഷയങ്ങളില്‍ തന്റെ പേര് വലിച്ചിഴക്കുന്നതില്‍ വിഷമമുണ്ടെന്ന് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അനൂപ് പന്തളത്തിന്റെ കുറിപ്പ്:

നടന്‍ ബാല ഒരു ഓണ്‍ലൈന്‍ ചാനലിന് നടത്തിയ സംഭാഷണത്തില്‍ എന്റെ പേരുള്‍പ്പെട്ടതു കൊണ്ടാണ് ഈ വിശദീകരണം. ഷെഫീക്കിന്റെ സന്തോഷം എന്ന എന്റെ ആദ്യ സിനിമ എഴുതി സംവിധാനം ചെയ്ത എനിക്ക് കൃത്യമായി പ്രതിഫലം ലഭിക്കുകയുണ്ടായി. മറ്റു ടെക്നീഷ്യന്‍സിനും അവരുടെ പ്രതിഫലങ്ങള്‍ കൊടുത്തതായി ആണ് എന്റെ അറിവില്‍.

അദ്ദേഹത്തെ ഈ സിനിമയില്‍ റെക്കമെന്റ് ചെയ്തത് തന്നെ ഉണ്ണി ബ്രോ ആണ്. സിനിമയില്‍ നല്ലൊരു കഥാപാത്രമാണ് ബാലക്ക്. അദ്ദേഹമത് നന്നായി ചെയുകയും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുകയും ചെയ്തതില്‍ സന്തോഷം. സിനിമ നന്നായി പൂര്‍ത്തിയാക്കാന്‍ എല്ലാവരും സഹകരിക്കുകയും ഇപ്പോള്‍ വിജയം നേടിയ സന്തോഷത്തിലും ആണ് ഞങ്ങള്‍ ഈ സമയത്ത് ഇത്തരം വിഷയങ്ങളില്‍ എന്റെ പേര് വലിച്ചിഴക്കുന്നതില്‍ വിഷമമുണ്ട്.
സ്‌നേഹപൂര്‍വ്വം
അനൂപ് പന്തളം

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി