'പൗഡര്‍ ഇടാന്‍ പോലും സമ്മതിക്കാത്ത ഭര്‍ത്താക്കന്മാര്‍ ഉണ്ട്, അങ്ങനെയൊന്നും ജീവിക്കേണ്ടവര്‍ അല്ല സ്ത്രീകള്‍'

ഒരു ഭാര്യ സുന്ദരി ആയും ഹാപ്പി ആയും പ്രായം പിന്നോട്ട് പോവുന്നുമുണ്ടെങ്കില്‍ അതിന് പിന്നില്‍ നമുക്ക് സന്തോഷം തരുന്ന ഭര്‍ത്താവ് ഉണ്ടായിരിക്കുമെന്ന് നടി ഷീലു ഏബ്രഹാം. പൗഡര്‍ ഇടാന്‍ പോലും സമ്മതിക്കാത്ത ഭര്‍ത്താക്കന്‍മാര്‍ ഉണ്ടെന്ന് എന്റെ സുഹൃത്തുക്കള്‍ വരെ പറഞ്ഞ് കേട്ടിട്ടുണ്ട്. അങ്ങനെയൊന്നും ജീവിക്കേണ്ടവര്‍ അല്ല സ്ത്രീകള്‍’

‘അതല്ലെങ്കില്‍ എനിക്കും സാധാരണ സ്ത്രീകളെ പോലെ വീട്ടിലൊതുങ്ങി പോവേണ്ടി വന്നേനെ. ഞാനൊരു നഴ്‌സ് ആയിരുന്നു അതൊക്കെ വിട്ടിട്ടാണ് കല്യാണം കഴിച്ച് വീട്ടില്‍ ഇരിക്കുന്നത്. സപ്പോര്‍ട്ട് ചെയ്യുന്ന ആളാണ് എന്റെ ഭര്‍ത്താവ്. അതില്‍ ഞാന്‍ ഭാഗ്യവതിയാണ്,’ ഷീലു പറയുന്നു.

ചില വിമര്‍ശനങ്ങള്‍ കാരണമാണ് താന്‍ തന്നെ പുതിയ ചിത്രം വീക നിര്‍മ്മിക്കാന്‍ തീരുമാനിച്ചതെന്ന് ഷീലു പറയുന്നു.’മുമ്പ് 11 സിനിമ ചെയ്തപ്പോഴും എന്റെ തന്നെ സിനിമയായാണ് എനിക്ക് ഫീല്‍ ചെയ്തത്. പക്ഷെ ആള്‍ക്കാര്‍ സംസാരിക്കുമ്പോള്‍ ഭര്‍ത്താവിന്റെ സിനിമയില്‍ അഭിനയിക്കുന്നു എന്ന കമന്റുകളാണ്.

വെറുതെ ഇങ്ങനെ കമന്റുകള്‍ പറഞ്ഞപ്പോള്‍ എനിക്ക് തന്നെ തോന്നി ഞാന്‍ തന്നെ പ്രൊഡ്യൂസ് ചെയ്ത് ഞാന്‍ തന്നെ അഭിനയിച്ചേക്കാം എന്ന്. അപ്പോള്‍ പ്രശ്നമില്ലല്ലോ. കാരണം പുള്ളിക്കതിന് സമയം ഇല്ല. എന്റെ താല്‍പര്യത്തിലാണ് ഈ 11 സിനിമയും ചെയ്തത്. അവര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി