നിങ്ങള്‍ പരിശുദ്ധനാണോ? കുമ്പസാരിക്കാന്‍ ഞാന്‍ എന്തിന് ഇവിടെ വരണം; അവതാരകനോട് പൊട്ടിത്തെറിച്ച് ഷീല!

കുറിപ്പിലെ നായിക ശോഭിതയുമായുള്ള ഇന്ത്യഗ്ലിറ്റ്‌സിന്റെ അഭിമുഖം വളരെ പെട്ടെന്നാണ് ചര്‍ച്ചയായത്. അവതാരകന്റെ ക്ലീഷേ ചോദ്യങ്ങള്‍ക്ക് കുറിക്ക് മറുപടി നല്‍കിയ ശോഭിതയെ പ്രശംസിക്കുകയാണ് എല്ലാവരും. ഇപ്പോഴിതാ ഈ സാഹചര്യത്തില്‍ സമാനരീതിയിലുള്ള ഒരു പഴയ അഭിമുഖം സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ജെബി ജംഗ്ഷനില്‍ അവതാരകന്‍ ഷീലയോട് ചോദിക്കുകയാണ് പ്രേം നസീറും ആയുള്ള ബന്ധത്തെ കുറിച്ച് ചോദിക്കുന്നതാണ ഇത്്. വളരെ അനവസരോചിതവും അരോചകവുമായ രീതിയില്‍. ഷീലയുടെ മുഖം ഡിസ്റ്റര്‍ബ്ഡ് ആവുകയും , അവര്‍ അവരുടെ മര്യാദ കൊണ്ട് ഉടനെ ഒന്ന് ചിരിച്ചിട്ട് ‘ NO COMMENTS ‘ എന്ന് ഉത്തരം കൊടുക്കുകയും ചെയ്തു. േ

ഷീലാമ്മ എന്നെ നിരാശപ്പെടുത്തുന്നു , എന്റെ ഷോയില്‍ വന്നാല്‍ ചോദ്യത്തിന് ഉത്തരം പറഞ്ഞിട്ടേ പോകാവൂ , പറഞ്ഞില്ലെങ്കില്‍ അതില്‍ എന്തോ ഉണ്ടല്ലോ എന്നിങ്ങനെ അങ്ങേയറ്റം തരം താഴ്ന്ന നിലയില്‍ അഹംഭാവത്തില്‍ മലയാളത്തിലെ ഏറ്റവും സീനിയര്‍ ആയ ഒരു കലാകാരിയെ വിളിച്ചിരുത്തി അപമാനിക്കുകയാണ് ചെയ്തതതെന്നും ജിനു എന്ന യുവാവ് പങ്കിട്ട പോസ്റ്റില്‍ പറയുന്നുണ്ട്. ഇപ്പോഴിതാ ഷീലയുടെ അഭിമുഖം ആണ് വൈറലായി മാറുന്നത്. അവതാരകന്റെ ചോദ്യങ്ങളും ഷീലയുടെ മറുപടിയും വിശദമായി വായിക്കാം.

നസീര്‍ സാറുമായി പിണങ്ങി. മൂന്നു വര്‍ഷത്തോളം സിനിമയില്‍ അഭിനയിച്ചില്ല. അതിനു ശേഷം ആണ് തുമ്പോലാര്‍ച്ചയില്‍ നായിക ഷീലയും നസീര്‍ നായകനും ആകുന്നത്. ഷീല അതിനു ഒരു കണ്ടീഷന്‍ വച്ചു. എനിക്ക് നസീര്‍ സാറിന്റെ ഒപ്പം അഭിനയിക്കുന്നതില്‍ വിഷമം ഒന്നും ഇല്ല. പക്ഷേ പ്രതിഫലം എനിക്ക് നായകനെക്കാളും കൂടുതല്‍ വേണം. ഒരു അയ്യായിരം രൂപ എങ്കിലും കൂടുതല്‍ ആയിരിക്കണം. നിര്‍മ്മാതാവ് സമ്മതിച്ചു. ഷീലാമ്മ വന്നു എല്ലാ വികാര തീഷ്ണതയോടെയും അഭിനയിച്ചു. എന്ന് അവതാരകന്‍ പറയുമ്പോള്‍ ഇത് അറിഞ്ഞിട്ട് നിങ്ങള്‍ക്ക് എന്താണ് വേണ്ടത് എന്ന് ഷീല മുഖം കടുപ്പിച്ചു തന്നെ ചോദിക്കുന്നു. എന്നാല്‍ താന്‍ മഹാനടിയെ അനാവരണം ചെയ്യുക മാത്രമാണ് ചെയ്തത് എന്നും അവതാരകന്‍ പറയുന്നു.

മൂന്നുവര്ഷക്കാലം നസീര്‍ സാറിനോട് മുഖം വീര്‍പ്പിച്ചിരുന്നില്ലേ എന്നും അവതാരകന്‍ ഷീലാമ്മയോട് ചോദിക്കുന്നു. എന്നാല്‍ നോ കമന്റ്‌സ് എന്നാണ് ഷീല നല്‍കിയ മറുപടി. എന്നെ ഷീലാമ്മ അങ്ങ് നിരാശ പെടുത്തുകയാണല്ലോ എന്നും അവതാരകന്‍ പറയുമ്പോള്‍ വീണ്ടും വീണ്ടും നോ കമന്റ്‌സ് എന്നാണ് ഷീല നല്‍കിയ മറുപടി. എന്റെ ചോദ്യത്തിനോട് മറുപടി പറയാതെ പോയി കഴിഞ്ഞാല്‍ ദൈവം പോലും പൊറുക്കുകയില്ലെന്നും ഇന്നിവിടെ കയറും മുന്‍പേ ഇത് കുമ്ബസാരം ആണെന്ന് പറഞ്ഞിരുന്നു എന്നും അവതാരകന്‍ പറയുന്നു.

ഞാന്‍ എന്തിനു ഇവിടെ കുമ്പസാരിക്കണം. കുമ്പസരിക്കണം എങ്കില്‍ ഞാന്‍ പള്ളിയില്‍ പോയാല്‍ പോരെ. നിങ്ങള്‍ പരിശുദ്ധന്‍ ( ഫാദര്‍) ഒന്നും അല്ലല്ലോ. നിങ്ങളുടെ മുന്‍പില്‍ കുമ്പസരിക്കേണ്ട ആവശ്യം എന്താണ്. പറയാന്‍ പറ്റാത്ത കാര്യം ആണെങ്കില്‍ നോ കമന്റ്‌സ് എന്നേ ഞാന്‍ പറയൂ. ഇത്തരം ആവേശത്തോടെയുള്ള ചോദ്യങ്ങള്‍ ചോദിച്ചിട്ട് നിങ്ങളുടെ കണ്ണുകള്‍ ഒക്കെ നിറയുന്നുണ്ട് എന്നും ഷീല പറയുന്നു. എന്റെ അമ്മ മരിച്ചില്ലേ ഞാന്‍ അതൊന്നും ഓര്‍ക്കാറില്ല. എനിക്ക് അതൊന്നും ഓര്‍ക്കാന്‍ ആകില്ല. എന്നും വീഡിയോയില്‍ ഷീല പറയുന്നുണ്ട്.

Latest Stories

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു