മെലിഞ്ഞിരുന്നാൽ നായികയാകാനാകില്ല എന്നു പറഞ്ഞ് ഇഞ്ചക്ഷൻ എടുത്തു; എന്റെ കാലത്തൊക്കെ വണ്ണമായിരുന്നു ഭം​ഗി: ഷീല

നായികയാകാൻ വണ്ണം കൂട്ടിയതിനെക്കുറിച്ച് നടി ഷീല പങ്കുവച്ച കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഈയിടെ നൽകിയ അഭിമുഖത്തിലാണ് നായികയായിരുന്ന കാലത്തെ ഓർമകൾ ഷീല പങ്കുവച്ചത്. തന്റെ കാലത്ത് വണ്ണമായിരുന്നു ഭംഗിയെന്നും ഇപ്പോഴാണ് സ്ലിം ബ്യൂട്ടി ഒക്കെ വന്നതെന്നും പറയുകയാണ് നടി.

എന്റെ കാലത്തൊക്കെ വണ്ണമായിരുന്നു ഭം​ഗി. ശരീരമൊക്കെ നല്ല കൊഴുത്തിരിക്കണം. ഇപ്പോൾ സ്ലിം ബ്യൂട്ടിയൊക്കെ വന്നു. തോളിലെ എല്ല് കാണണം. കാലൊക്കെ മെലിഞ്ഞ് തവളയുടെ കാല് പോലെയിരിക്കണം. പക്ഷെ അന്ന് നല്ല വണ്ണം വേണം. ഒരു പെണ്ണിനെ കെട്ടിപ്പിടിച്ചാൽ ഇപ്പോൾ എല്ലേ കൊള്ളൂ.

ഞാൻ വരുന്ന കാലത്ത് അംബിക, സാവിത്രി, ഭാനുമതി തുടങ്ങിയ നടിമാരുണ്ടായിരുന്നു. അവരൊക്കെ തടിയുള്ളവരാണ്. ഞാൻ നന്നായി മെലിഞ്ഞിരുന്ന ആളാണ്. ഇങ്ങനെ മെലിഞ്ഞിരുന്നാൽ നായികയാകാനാകില്ലെന്ന് പറഞ്ഞ് ഇഞ്ചക്ഷൻ എടുത്തു. അങ്ങനെ ഞാൻ പ‌ട പടായെന്ന് വണ്ണം വെച്ചു. രണ്ട് ഇഞ്ചക്ഷനേ ചെയ്തുള്ളൂ. അപ്പോഴേക്കും നല്ല വണ്ണം വെച്ചു. ചെമ്മീനിലെല്ലാം നല്ല വണ്ണമാണെനിക്ക്. ഇഞ്ചക്ഷൻ ചെയ്തിട്ടാണ് വണ്ണം വന്നത്. പിന്നെ നിർത്തി. അല്ലെങ്കിൽ മെലിയാൻ പറ്റില്ലായിരുന്നുവെന്നും ഷീല വ്യക്തമാക്കി.

അക്കാലത്ത് ഞങ്ങൾക്ക് ഒന്നും അറിയില്ല. വരുന്നു, മേക്കപ്പിടുന്നു, അഭിനയിക്കുന്നു. ഇപ്പോഴുള്ള പിള്ളേർ എന്താണ് മേക്കപ്പ്, എങ്ങനെയൊക്കെ മേക്കപ്പ് ചെയ്യാം എന്നെല്ലാം യൂട്യൂബ് കണ്ട് പഠിച്ചെന്നും ഷീല പറഞ്ഞു.

Latest Stories

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി