'ആ സിനിമ കാരണം അവൾക്ക് നാണക്കേടുണ്ടായി'; ശ്രുതി വല്ലാതെ നുണ പറയുന്നുവെന്ന് പറഞ്ഞ് എന്നെ വിളിപ്പിച്ചു: കമൽഹാസൻ

ഇന്ത്യൻ സിനിമയിലെ അതുല്യ കലാകാരനാണ് ഉലഗനായകൻ കമൽഹാസൻ. തമിഴ് സിനിമയിലെ ഒരു ഇതിഹാസതാരം. സിനിമയിൽ തിരക്കഥ മുതൽ പുതിയ സാങ്കേതികവിദ്യകൾ കണ്ടെത്തുന്നത് വരെ നീളുന്നു അദ്ദേഹത്തിൻ്റെ മേഖലകൾ. ഇന്ന് ഈ പ്രായത്തിലും. അഭിനയിച്ച 230-ലധികം സിനിമകളിൽ കമൽഹാസൻ നിരവധി സാങ്കേതിക മുന്നേറ്റങ്ങൾ നടത്തിയിട്ടുണ്ട്. ഇപ്പോഴിതാ താൻ ചെയ്ത ഒരുസിനിമ കാരണം മകൾ ശ്രുതി സ്‌കൂളിൽ നാണംകെടേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കമൽ ഹാസൻ. അടുത്തിടെ അപൂർവ സഹോദരങ്ങൾ സിനിമയുടെ അണിയറപ്രവർത്തകരെല്ലാം ഒത്തുകൂടി അപൂർവ സിൻഗീതം എന്ന പരിപാടി സംഘടിപ്പിച്ചപ്പോഴാണ് രസകരമായ സംഭവം കമൽഹാസൻ പങ്കുവെച്ചത്.

കമൽ ഹാസന്റെ സിനിമാ ജീവിതത്തിലെ നാഴികകല്ലായി മാറിയ സിനിമയായിരുന്നു ‘അപൂർവ സഹോദരങ്ങൾ’. രാജ്യവ്യാപകമായി വലിയ വിജയമാണ് സിനിമ നേടിയത്. ചിത്രത്തിൽ മൂന്ന് കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചത്. സിൻഗീതം ശ്രീനിവാസ റാവു സംവിധാനം ചെയ്‌ത ചിത്രം പിന്നീട് ഹിന്ദി അടക്കമുള്ള ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്‌തിരുന്നു. പാൻ ഇന്ത്യൻ സിനിമയെന്ന രീതിയിൽ ഒരുപക്ഷെ ഇന്ത്യയിൽ ആദ്യമായി അംഗീകരിക്കപ്പെട്ട സിനിമ കൂടിയാകും അപൂർവ സഹോദരങ്ങൾ.

ചിത്രത്തിൽ മൂന്ന് കഥാപാത്രങ്ങളെയാണ് കമൽഹാസൻ അവതരിപ്പിച്ചത്. അതിലെ അപ്പു എന്ന കുള്ളൻ കഥാപാത്രം പ്രേക്ഷകർക്ക് എന്നും ഒരു വിസ്‌മയമാണ്. ടെക്നോളജി ഒട്ടും പുരോ ഗമിക്കാത്ത കാലത്താണ് കമൽഹാസൻ കുള്ളൻ കഥാപാത്രത്തെ അവതരിപ്പിച്ച് മനോഹരമാക്കിയത്. ഈ സിനിമയ്ക്ക് സംസ്ഥാന അവാർഡ് ലഭിച്ചപ്പോൾ വേദിയിൽ കുള്ളനായി തന്നെയാണ് കമൽഹാസൻ എത്തിയത്. ചിത്രം നടക്കുന്നത് മുഴുവൻ ഒരു സർക്കസ് കൂടാരവുമായി ബന്ധപ്പെടുത്തിയും അതിൻ്റെ പശ്ചാത്തലത്തിലുമാണ്.

എന്നാൽ ആ സിനിമ കാരണം മകൾ ശ്രുതി സ്‌കൂളിൽ നാണംകെടേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ടെന്നാണ് കമൽ ഹാസൻ പറഞ്ഞത്. അപൂർവ സഹോദരങ്ങൾ സിനിമ കാരണം ശ്രുതിക്ക് ഒരിക്കൽ നാണംകെടേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്. അന്ന് അവൾക്ക് നാല് വയസ് മാത്രമെ പ്രായമുള്ളു. ഒരു ദിവസം ശ്രുതി സ്‌കൂളിലേക്ക് വൈകിയാണ് പോയത്. എന്തുകൊണ്ടാണ് വൈകിയതെന്ന് ടീച്ചർ ചോദിച്ചു. ഞങ്ങൾക്ക് സിംഹത്തിനും കടുവകൾക്കും ഭക്ഷണം നൽകേണ്ടതായി ഉണ്ടായിരുന്നുവെന്ന് ശ്രുതി മറുപടി പറഞ്ഞു. ടീച്ചർ കൂടുതൽ അവളോട് ചോദ്യങ്ങൾ ചോദിച്ചു. നിനക്ക് ആനയുണ്ടോയെന്ന് ചോദിച്ചപ്പോൾ ഉണ്ടെന്ന് ശ്രുതി മറുപടി പറഞ്ഞു.

അതെ ഞങ്ങൾക്ക് ഒരു ആനയും നാല് പെലിക്കനുകളും നൃത്തം ചെയ്യാൻ കഴിയുന്ന ആറ് പോമറേനിയൻ പട്ടികളുമുണ്ടെന്ന് ശ്രുതി ആത്മവിശ്വാസത്തോടെ മറുപടി നൽകി. ശ്രുതിയുടെ മറുപടി കേട്ട് പിറ്റേദിവസം എന്നെ സ്കൂ‌ളിലേക്ക് വിളിപ്പിച്ചു. കുട്ടി വല്ലാതെ നുണ പറയുന്നുവെന്ന് എന്നോട് അവർ പറഞ്ഞു. ഞാൻ പറഞ്ഞു ശ്രുതി പറഞ്ഞത് നുണയല്ല സത്യമാണെന്നും ഒരു സർക്കസ് പാർട്ട് ഞങ്ങൾക്ക് വീനസ് സ്റ്റുഡിയോയിലുണ്ടെന്നും. ഒരു മാസത്തോളം സ്റ്റുഡിയോയിൽ ഞങ്ങൾക്ക് ഒരു സർക്കസ് കൂടാരമുണ്ടായിരുന്നു. മൃഗങ്ങളേയും സംരക്ഷിച്ചിരുന്നു എന്നാണ് കമൽഹാസൻ രസകരമായ അനുഭവം പങ്കിട്ട് പറഞ്ഞത്.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും