'ആ തുറന്നു പറച്ചിലിലൂടെ അവർക്ക് നഷ്ടപ്പെട്ടത് അവരുടെ ഭർത്താവിനെയും കുടുംബത്തെയുമാണ്, വീണ അത് പറയരുതായിരുന്നു'; ആലപ്പി അഷ്റഫ്

മലയാളികളുടെ ഇഷ്ട പരിപാടിയാണ് ബിഗ് ബോസ്. ബിഗ് ബോസിൽ വന്നതിന് ശേഷം നിരവധിപേരുടെ ജീവിതം താറുമാറായിട്ടുണ്ട്. എന്നാൽ നിരവധി പേരുടെ ജീവിതം രക്ഷപെട്ടിട്ടുമുണ്ട്. അത്തരത്തിൽ ജീവിതം മെച്ചപ്പെട്ടവരെക്കുറിച്ചും ജീവിതം കീഴ്മേൽ മറിഞ്ഞവരെയും സംസാരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്.

തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആലപ്പി അഷ്റഫ് ഇക്കാര്യങ്ങൾ സംസാരിച്ചത്. നടി വീണാ നായരെക്കുറിച്ചും മഞ്ജു പത്രോസിനെക്കുറിച്ചുമെല്ലാം വീഡിയോയിൽ സംസാരിക്കുന്നുണ്ട് അഖിൽ മാരാരെ പറ്റിയുമെല്ലാം സംസാരിക്കുകയാണ് ആലപ്പി അഷ്റഫ്. റൗഡി വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു നടൻ സാബുവിൻ്റെ ഇമേജ് മാറിയതും പേർളി മാണിക്ക് സുന്ദരമായ കുടുംബ ജീവിതം ലഭിച്ചതും ബിഗ് ബോസിൽ നിന്നാണെന്ന് ആലപ്പി അഷ്റഫ് പറഞ്ഞു.

എന്നാൽ നടി വീണ നായർ, മഞ്ജു പത്രോസ് എന്നിവരെ പോലെ പലരുടെയും കുടുംബ ജീവിതം തകരാനും ബിഗ് ബോസ് കാരണമായി എന്ന് ആലപ്പി അഷറഫ് പറയുന്നു. നന്നായി പെരുമാറുന്ന നടിയാണ് വീണ നായർ. അവർ എപ്പോഴും ഭർത്താവിനെയും മകനെയും കുറിച്ച് സംസാരിക്കുമായിരുന്നു. ബിഗ്‌ബോസിന്റെ നിർദേശപ്രകാരം ഒരു തുറന്നുപറച്ചിലിന് അവസരം ലഭിച്ചപ്പോൾ ഭർത്താവിനോട് പോലും പറയാത്ത ചില അപ്രിയ സത്യങ്ങൾ അവർ പ്രേക്ഷകരോട് പറഞ്ഞു.

ഒരു ഭർത്താവും ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് വീണ പറഞ്ഞത്. ആശുപത്രിക്കിടക്കയിൽ ജീവന് വേണ്ടി മല്ലടിച്ച തന്റെ പിതാവിന്റെ ജീവൻ രക്ഷിക്കാൻ തെറ്റാണെന്ന് അറിഞ്ഞിട്ടും മനസിലാ മനസോടെ എടുക്കേണ്ടി വന്ന ഒരു കടുത്ത തീരുമാനത്തെപ്പറ്റി ആണ് വീണ പറഞ്ഞത്. എല്ലാം എപ്പോഴും എല്ലാവരോടും വിളിച്ചു പറയേണ്ടതല്ല. ഓരോന്നും അറിയേണ്ടവരില്‍ മാത്രം ഒതുക്കണം. ഈ ഒരു തുറന്നു പറച്ചിലിലൂടെ അവർക്ക് നഷ്ടപ്പെട്ടത് അവരുടെ ഭർത്താവിനെയും കുടുംബത്തെയുമാണ്. നമുക്ക് നമ്മുടേതായ ശരികൾ ഉണ്ടാകും, അത് മറ്റുള്ളവർക്ക് മനസിലാകണമെങ്കിൽ അവരും അത്തരം അനുഭവങ്ങളിലൂടെ കടന്നുപോകണം എന്നും ആലപ്പി അഷ്റഫ് പറഞ്ഞു.

അതേസമയം നടി മഞ്ജു പത്രോസിനെക്കുറിച്ചും ആലപ്പി അഷ്റഫ് സംസാരിച്ചു. മലയാളികൾക്ക് ഒരുപാട് ഇഷ്ടമുളള നടിയായിരുന്നു അവർ. ബിഗ്‌ബോസിൽ എത്തിയതോടെ അതെല്ലാം മാറി. ഒരു പരിധി വരെ അതായിരിക്കാം കുടുംബജീവിതത്തെയും ബാധിച്ചത്. പ്രേക്ഷകർക്ക് അവരോടുള്ള ഇഷ്ടവും സ്നേഹവും ഇല്ലാതാക്കിക്കൊണ്ടാണ് അവർ ബിഗ്‌ബോസിൽ നിന്നും ഇറങ്ങിയത്. ബിഗ് ബോസിൽ മഞ്ജു നിന്നിരുന്നപ്പോൾ പുറത്തു പ്രചരിച്ച കിംവദന്തികളിൽ താനും അസ്വസ്ഥനായിരുന്നു എന്ന് അവരുടെ ഭർത്താവായ സുനിച്ചൻ തന്നെ പറഞ്ഞിരുന്നു എന്നും ആലപ്പി അഷ്റഫ് കൂട്ടിച്ചേർത്തു.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി