അത് എനിക്ക് പ്രത്യേക അനുഭവമായിരുന്നു, നന്ദി; സഹസംവിധായകന് സ്വന്തം കൈപ്പടയില്‍ ഷാരൂഖിന്റെ കത്ത്

‘പത്താന്റെ സഹസംവിധായകന് സ്വന്തം കൈപ്പടയില്‍ കത്തെഴുതി ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. സിനിമയ്ക്കൊപ്പം നിന്നതിന് നന്ദി അറിയിച്ചുകൊണ്ടാണ് താരം സഹ സംവിധായകനായ അഭിഷേക് അനില്‍ തിവാരിയ്ക്ക് കത്തെഴുതിയത്. അഭിഷേക് തന്നെയാണ് കത്ത് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.’പത്താനൊപ്പം നിന്നതിന് നന്ദി. നമുക്കെല്ലാവര്‍ക്കും, പ്രത്യേകിച്ച് എനിക്ക് മികച്ച ഒരു അനുഭവമായിരുന്നു. നിങ്ങള്‍ ഒരു രത്‌നമാണ്. നിങ്ങള്‍ ഈ സിനിമയ്ക്കായി എടുത്ത പ്രയത്‌നം അഭിനന്ദനാര്‍ഹമാണ്. സിനിമയില്‍ ഒരു മികച്ച കരിയര്‍ ഉണ്ടാകട്ടെ. നിങ്ങളെ ശരിക്കും മിസ് ചെയ്യും’, എന്നാണ് ഷാരൂഖ് കുറിച്ചത്.

അതേസമയം, പത്താന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. അടുത്ത വര്‍ഷം ജനുവരി 25നാണ് ചിത്രം എത്തുക. നാല് വര്‍ഷത്തിന് ശേഷം റിലീസിന് ഒരുങ്ങുന്ന ഷാരൂഖ് ചിത്രമാണ് പത്താന്‍. ദീപിക പദുകോണ്‍, ജോണ്‍ എബ്രഹാം എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്.

സിദ്ധാര്‍ഥ് ആനന്ദാണ് പത്താനിന്റെ സംവിധായകന്‍. സല്‍മാന്‍ ഖാനും സിനിമയില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ‘സീറോ’ എന്ന ആനന്ദ് എല്‍ റായ് ചിത്രമാണ് ഷാറൂഖ് ഖാന്റേതായി ഒടുവില്‍ റിലീസ് ചെയ്തത്. ചിത്രത്തില്‍ കത്രീന കൈഫ്, അനുഷ്‌ക ഷര്‍മ്മ എന്നിവരായിരുന്നു നായികമാര്‍. ‘ലയണ്‍ കിങിന്റെ’ ഹിന്ദി പകര്‍പ്പില്‍ മുസാഫ എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയത് ഷാറൂഖ് ഖാനായിരുന്നു

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ