മെസ്സി ഫാന്‍ ആണോ?'; ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി കിംഗ് ഖാന്‍

ആരാധകരുമായി സംവദിക്കുന്ന നടന്മാരിലൊരാളാണ് ഷാരൂഖ് ഖാന്‍. നടന് ട്വിറ്ററില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന പതിവുണ്ട്. ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ #asksrk എന്ന ഹാഷ്ടാഗില്‍ ചോദ്യങ്ങള്‍ ചോദിച്ച ആരാധകര്‍ക്ക് ഷാരൂഖ് മറുപടി നല്‍കിയിട്ടുണ്ട്.

ശരീരഭാരം എത്രയാണെന്നും കഴിച്ച ആഹാരവും പോലുള്ള ലളിതമായ ചോദ്യങ്ങള്‍ക്കാണ് നടന്‍ മറുപടിയുമായി എത്തിയിരിക്കുന്നത്. ശരീരഭാരം 70 കിലോഗ്രാമിന് സ്വല്‍പം താഴെ എന്നായിരുന്നു ഷാരൂഖ് ഖാന്റെ മറുപടി. ഇന്ന് എന്താണ് കഴിച്ചതെന്ന ചോദ്യത്തിന് ദാല്‍ ചാവല്‍ എന്ന് മറുപടി വന്നു.

മെസി വേള്‍ഡ് കപ്പ് നെടിയപ്പോള്‍ എന്തു തോന്നി എന്നായിരുന്നു ഇരുവരുടെയും ആരാധകനായ ഒരാളുടെ ചോദ്യം. ഒപ്പം ഷാരൂഖ് ഒരു മെസി ഫാന്‍ ആണോ എന്നും. ആരാണ് അല്ലാത്തത് എന്ന മറുചോദ്യമായിരുന്നു ഷാരൂഖിന്റെ മറുപടി.

ചലച്ചിത്ര മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് സൗദി അറേബ്യ റെഡ് സീ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ ഷാരൂഖ് ഖാനെ ആദരിച്ചത് അടുത്തിടെയാണ്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് ഷാരൂഖ് ഖാന്‍. ‘ജവാന്‍’, ‘പത്താന്‍’, ‘ഡങ്കി’ എന്നീ ചിത്രങ്ങള്‍ ആണ് ഷാരൂഖിന്റേതായി അണിയറയില്‍ ഉള്ളത്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ