ലാലേട്ടന്റെ കാരവാന് ചുറ്റും ഇപ്പോള്‍ ബോളിവുഡ് നിര്‍മ്മാതാക്കളാണ്.. ആ റെക്കോര്‍ഡുകള്‍ അടുത്തൊന്നും ആരും മറികടക്കില്ല: ഷറഫുദ്ദീന്‍

മോഹന്‍ലാലിന്റെ കാരവാന് ചുറ്റും ഇപ്പോള്‍ ബോളിവുഡ് നിര്‍മ്മാതാക്കളാണെന്ന് നടന്‍ ഷറഫുദ്ദീന്‍. ‘എമ്പുരാന്‍’, ‘തുടരും’ എന്നീ സിനിമകളിലൂടെ മലയാള സിനിമയിലെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മോഹന്‍ലാല്‍. ആദ്യ 50 കോടി എന്ന റെക്കോര്‍ഡ് മുതല്‍ ഹൈയെസ്റ്റ് ഗ്രോസിങ് ചിത്രം എന്ന റെക്കോര്‍ഡ് വരെ മോഹന്‍ലാലിന്റെ പേരിലാണ്.

ഇതിനിടെയാണ് ഷറഫുദ്ദീന്റെ വാക്കുകള്‍ ശ്രദ്ധ നേടുന്നത്. ”500 കോടി ഗ്രോസ് ആണ് ഈ വര്‍ഷം മലയാളത്തില്‍ നിന്നും ലാലേട്ടന്‍ അടിച്ചെടുത്തത്. അതിനി അടുത്തെന്നും ആരും മറികടക്കുമെന്ന് തോന്നുന്നില്ല. ലാലേട്ടന്റെ കാരവാനിന്റെ ചുറ്റും ഇപ്പോള്‍ ബോളിവുഡില്‍ നിന്നുള്ള നിര്‍മ്മാതാക്കള്‍ ആണെന്നാണ് അറിഞ്ഞത്” എന്നാണ് ഷറഫുദ്ദീന്‍ പറയുന്നത്.

ഒരു സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് നടന്റെ വാക്കുകള്‍. അതേസമയം, മാര്‍ച്ച് 27ന് തിയേറ്ററിലെത്തിയ എമ്പുരാന്‍ സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും ഗംഭീര കളക്ഷനാണ് നേടിയത്. ഈ ചിത്രം ആഗോളതലത്തില്‍ മലയാളത്തിലെ ടോപ് ഗ്രോസറും ഏറ്റവുമധികം ബിസിനസ് നേടിയ സിനിമയുമായി മാറി.

30 ദിവസം കൊണ്ട് 325 കോടിയാണ് എമ്പുരാന്റെ ആഗോള ബിസിനസ് നേട്ടം. ഏപ്രില്‍ 25ന് തിയേറ്ററിലെത്തിയ തരുണ്‍ മൂര്‍ത്തി ചിത്രം തുടരും മികച്ച പ്രതികരണമാണ് നേടുന്നത്. പ്രേക്ഷകര്‍ ആഗ്രഹിച്ച ആ പഴയ മോഹന്‍ലാലിനെ തിരികെ കൊണ്ടുവന്നുവെന്ന അഭിപ്രായങ്ങളാണ് എത്തുന്നത്. ആഗോള ബോക്‌സ് ഓഫീസില്‍ തുടരും 200 കോടി കടന്നിരിക്കുകയാണ്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി