ഇക്കയ്ക്ക് എന്നില്‍ ഇഷ്ടമായത് ഇക്കാര്യമാണ്.. എന്നാല്‍ പ്രേമിച്ച് നടക്കാന്‍ സമയം കിട്ടിയിട്ടില്ല: ഷംന കാസിം

ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് താന്‍ വിവാഹിതയാകാന്‍ പോവുന്ന വിവരം നടി ഷംന കാസിം പങ്കുവച്ചത്. ജെബിഎസ് ഗ്രൂപ്പ് ഫൗണ്ടറും ചെയര്‍മാനുമായ ഷാനിദ് ആണ് വരന്‍. വിവാഹ നിശ്ചയത്തിന്റെ ഫോട്ടോയും നടി പങ്കുവച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് പ്രേമിച്ച് നടക്കാന്‍ സമയം കിട്ടിയിട്ടില്ല എന്നാണ് ഷംന ഇപ്പോള്‍ പറയുന്നത്.

ദുബായില്‍ നടന്ന മര്‍ഹബ എന്ന പരിപാടിയിലാണ് ഷാനിദും ഷംനയും ആദ്യമായി കണ്ടുമുട്ടുന്നത്. പരസ്പരം സംസാരിച്ചപ്പോള്‍ തനിക്ക് ഇഷ്ടം തോന്നിയിരുന്നു. ഇക്കയ്ക്കും അങ്ങനെ തന്നെയെന്ന് പറഞ്ഞതോടെ വീട്ടില്‍ കാര്യം അവതരിപ്പിച്ചു. അങ്ങനെ വീട്ടുകാര്‍ പരസ്പരം സംസാരിച്ചു. എല്ലാവര്‍ക്കും ഇഷ്ടമായി.

ഒരു മാസത്തിനുള്ളില്‍ നിക്കാഹ് നടക്കുകയും ചെയ്തു. എല്ലാം വളരെ പെട്ടെന്നായിരുന്നു. പ്രേമിച്ച് നടക്കാനൊന്നും സമയം കിട്ടിയില്ല. ഇപ്പോള്‍, മമ്മി വളരെ ഹാപ്പിയാണ്. ദുബായിലേക്ക് രണ്ട് ടിക്കറ്റാണ് ബുക്ക് ചെയ്തിരിക്കുന്നത്. മമ്മിയില്ലാതെ താന്‍ എവിടെയും പോകില്ല. ഇക്കാര്യമാണ് ഇക്കയ്ക്ക് ഏറെ ഇഷ്ടം എന്നാണ് ഷംന പറയുന്നത്.

കണ്ണൂരില്‍ വച്ചാണ് ഷംനയുടെ നിക്കാഹ് നടന്നത്. ഒരാഴ്ച മുമ്പായിരുന്നു താരത്തിന്റെ വിവാഹം. ‘ഡെവിള്‍’ എന്ന തമിഴ് ചിത്രമാണ് ഷംനയുടെതായി പുറത്തിറങ്ങാനിരിക്കുന്നത്. മലയാള ചിത്രം ഇഷ്‌ക്കിന്റെ തമിഴ് റീമേക്കും, തെലുങ്കില്‍ ‘അസ്ലം’ എന്നീ രണ്ട് ചിത്രങ്ങളും റിലീസിന് ഒരുങ്ങുന്നുണ്ട്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്