ഡെലിവറി കഴിഞ്ഞില്ലേ, ആലിയ ഭട്ടിനെ പോലെ മെലിഞ്ഞാല്‍ എന്താ എന്നാണ് എല്ലാവരും ചോദിക്കുന്നത്..: ഷംന കാസിം

ഡെലിവറിക്ക് ശേഷം ആലിയ ഭട്ടിനെ പോലെ മെലിഞ്ഞാല്‍ എന്താ എന്ന ചോദ്യങ്ങളാണ് താന്‍ കേള്‍ക്കുന്നതെന്ന് നടി ഷംന കാസിം. ഒരു അഭിമുഖത്തില്‍ ഷംന പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടികൊണ്ടിരിക്കുന്നത്. എല്ലാ നടിമാരെയും പോലെ തനിക്ക് ഇനി മെലിയാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ പേടിയാണ് എന്നാണ് ഷംന പറയുന്നത്.

‘എല്ലാ നടിമാരും പ്രസവത്തിന് ശേഷം പഴയത് പോലെ മെലിഞ്ഞ് ആ രൂപത്തിലേക്ക് എത്താറുണ്ട്. അതുപോലെ ഷംനയും ചെയ്യുന്നില്ലേ?’ എന്ന ചോദ്യത്തോടാണ് താരം പ്രതികരിച്ചത്. ”എല്ലാ നടിമാരെയും പോലെ എനിക്ക് സാധിക്കുമോന്ന് അറിയില്ല. അതാണ് തന്റെ പേടി” എന്നാണ് നടി പറയുന്നത്.

”തടി കുറയ്ക്കുന്നതിനെ പറ്റി പലരും സംസാരിക്കുന്നതിനിടയില്‍ എന്റെ ഡെലിവറി ഇപ്പോള്‍ കഴിഞ്ഞതല്ലേ ഉള്ളു എന്ന് ഞാന്‍ എല്ലാവരോടും പറയാറുണ്ട്. അന്നേരം അവരൊക്കെ അറിയുന്നത് ആലിയ ഭട്ടിന്റെയും ഡെലിവറി കഴിഞ്ഞതാണ്. അവള്‍ക്ക് മെലിയാന്‍ പറ്റുമെങ്കില്‍ നിനക്ക് മെലിഞ്ഞാല്‍ എന്താണെന്ന് ചോദിക്കുകയാണ്.”

”പക്ഷെ ഞങ്ങള്‍ കണ്ണൂരുകാര്‍ക്ക് ഏറ്റവും പ്രധാനം ഭക്ഷണമാണ്. തിന്നാന്‍ വേണ്ടി മാത്രം ജനിച്ച ആളുകളാണ് ഞങ്ങള്‍. കേരളത്തിലെ ആളുകളുമായി നോര്‍ത്ത് ഇന്ത്യയില്‍ ജീവിക്കുന്ന ആളുകളെ താരതമ്യം ചെയ്യരുത്. മാത്രമല്ല ഇപ്പോള്‍ തടി കൂടിയത് കൊണ്ട് വസ്ത്രങ്ങളൊന്നും പാകമാവുന്നില്ല” എന്നാണ് ഷംന പറയുന്നത്.

അതേസമയം, ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംന കാസിമിന്റെ ഭര്‍ത്താവ്. ദുബായില്‍ വച്ചായിരുന്നു ഷംനയുടെ വിവാഹം. ‘മഞ്ഞു പോലൊരു പെണ്‍കുട്ടി’ എന്ന ചിത്രത്തിലൂടെ 2004ല്‍ ആയിരുന്നു ഷംനയുടെ സിനിമാ അരങ്ങേറ്റം.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ