ഉന്നതജാതിയിലെ കുട്ടികളുടെ കൂടെ താമസിപ്പിക്കാനാകില്ലെന്ന് പറഞ്ഞാണ് അന്ന് ആ സിനിമയിൽ നിന്ന് ഒഴിവാക്കിയത്: ഷമ്മി തിലകൻ

സിനിമാ രംഗത്തു നിന്നും തനിക്ക് നേരിടേണ്ടി വന്ന വിവേചനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ഷമ്മി തിലകൻ. സിനിമയിൽ ഒരുപാട് കഥാപാത്രങ്ങളിൽ നിന്നും തന്നെ പലരും മാറ്റി നിർത്താനുള്ള കാരണം തന്റെ ജാതിയാണെന്നാണ് ഷമ്മി തിലകൻ പറയുന്നത്. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്.

ഒരു പക്ഷേ മാനുഫാച്ചറിങ് ഡിഫക്ട് കൊണ്ടായിരിക്കും, ഒരുപാട് കഥാപാത്രങ്ങളെ ഒന്നും തനിക്ക്  മലയാള സിനിമയ്ക്ക് വേണ്ടി ചെയ്യാൻ കഴിയാതെ പോയത്. അത് മാത്രമേ സിനിമയിൽ നിന്ന് മാറ്റി നിർത്താനുള്ള കാരണമായി ഞാൻ കാണുന്നുള്ളു. തുടക്കം മുതലേ ബ്ലോക്ക് ഉണ്ടായിരുന്നു. അച്ഛൻ ഒരു പക്ഷേ അച്ഛന്റെ അച്ഛനെ പറയേണ്ട കാര്യമാണ്. അതുകൊണ്ടാണ് അങ്ങനൊരു അവസ്ഥ അച്ഛനും അത് വഴി തനിക്കും നേരിടേണ്ടി വന്നതെന്നും ഷമ്മി തിലകൻ പറഞ്ഞു.

മധു സാർ അഭിനയിച്ചിരുന്ന  വിടരുന്ന മൊട്ടുകൾ എന്ന  സിനിമയിൽ ഒരു അവസരം ലഭിച്ചിരുന്നു. അന്ന് തന്നെ പോലെയൊരു കുട്ടിയെ സംബന്ധിച്ച് റേഡിയോ നാടകം, നാടകം, കേരള ചിൽഡ്രൻസ് ഫിലിം സൊസൈറ്റി എന്നിവയായിരുന്നു കഴിവ് പ്രകടിപ്പിക്കാനുള്ള വേദിയായിരുന്നുവെന്നാണ് ഷമ്മി പറയുന്നത്. കേരള ചിൽഡ്രൻസ് ഫിലിം സൊസൈറ്റിയുടെ ഒരുപാട് ടാലന്റ് കോംമ്പറ്റീഷൻസ് അന്ന് നടക്കുമായിരുന്നു.

അങ്ങനെയൊരു മത്സരത്തിൽ പല ലെവലുകളിലും വിജയിച്ച് മുന്നിലെത്തിയിരുന്നു താനും  ചേട്ടനും. തങ്ങൾ നാല് പേരെ അതിൽ നിന്ന് വിടരുന്ന മൊട്ടുകൾ എന്ന സിനിമയിലേക്ക് സെലക്ട് ചെയ്തുവെന്നാണ് ഷമ്മി പറയുന്നത്. അന്ന് ടെലഗ്രാമിലായിരുന്നു വിവരം അറിയിക്കുക. അങ്ങനെ ഇന്ന ദിവസം വരണമെന്ന് പറഞ്ഞുകൊണ്ട് ടെലഗ്രാം എത്തുകയായിരുന്നു. അതോടെ തങ്ങൾക്ക് ഭയങ്കര സന്തോഷമായി.

എല്ലാവരും ഞങ്ങളെ ഹീറോസിനെ പോലെയായിരുന്നു കണ്ടത്. അതിന്റെ അഹങ്കാരം ഒക്കെ കേറി. പക്ഷെ പോവാൻ തയ്യാറായി നിൽക്കുമ്പോൾ അടുത്ത ടെലഗ്രാം വന്നു. ചിത്രം മാറ്റി വെച്ചു എന്നതായിരുന്നു അതിലെന്നാണ് ഷമ്മി പറയുന്നത്.  പിന്നെ ഒരു വിവരവും ഇല്ലായിരുന്നു. എന്നാൽ അച്ഛൻ സിനിമയിൽ ഉള്ളത് എന്താണ് കാരണമെന്ന് അറിയാൻ സാധിച്ചുവെന്നാണ് ഷമ്മി പറയുന്നത്. അവിടെ ഷൂട്ട് തുടങ്ങിയെന്ന്. അച്ഛൻ അന്വേഷിച്ചപ്പോഴാണ് കാര്യം അറിഞ്ഞത്, നാല് ഉന്നത ജാതിയിലെ കുട്ടികളും സിനിമയിലുണ്ടായിരുന്നു.

അവരുടെ കൂടെ ഞങ്ങളെ താമസിപ്പിക്കാൻ കഴിയില്ല എന്ന കാരണം കൊണ്ടാണ് ഞങ്ങളെ ഒഴിവാക്കിയതെന്നാണ് ഷമ്മി വെളിപ്പെടുത്തുന്നത്. അത് അച്ഛനെ സംബന്ധിച്ച് വലിയ വിഷമമായിരുന്നുവെന്നും അവിടെ നിന്ന് തുടങ്ങിയതാണ് ഈ മാറ്റി നിർത്തലെന്നും ഷമ്മി ഓർക്കുന്നുണ്ട്. അതുകൊണ്ടാണ് പറയുന്നത് തീയിൽ കുരുത്തത് വെയിലത്ത് വാടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ