കാമുകിയെ കാണാന്‍ എനിക്കൊപ്പം ഹോസ്റ്റലിലൊക്കെ ഇടവേള ബാബു വന്നിട്ടുണ്ട്, നല്ല സൗഹൃദമായിരുന്നു..: ഷമ്മി തിലകന്‍

തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ഇടവേള ബാബു എന്ന് ഷമ്മി തിലകന്‍. ഇപ്പോ അവര്‍ തന്നോട് കാണിക്കുന്നത് വിഷയമല്ല. തന്റെ കാമുകിയെ കാണാന്‍ തനിക്കൊപ്പം ഹോസ്റ്റലിലൊക്കെ വന്നിട്ടുണ്ട്, തന്റെ മകന്റെയൊപ്പം അഭിനയിക്കണമെന്നെല്ലാം അവന്‍ അന്ന് പറയുമായിരുന്നു എന്നാണ് ഷമ്മി തിലകന്‍ പറയുന്നത്.

തന്റെ ഏറ്റവും നല്ല സുഹൃത്ത് ഇടവേള ബാബു. വര്‍ഷങ്ങളായിട്ടുള്ള സൗഹൃദമാണ്. പക്ഷെ ഇപ്പോള്‍ അവന് എങ്ങനെയാണെന്ന് അറിയില്ല. തന്റെ പ്രണയം, കല്യാണം എന്നിവയെ കുറിച്ചെല്ലാമുള്ള കാര്യങ്ങള്‍ അവനോട് താന്‍ അന്നേ പറഞ്ഞിരുന്നു. കാമുകിയെ കാണാന്‍ തനിക്കൊപ്പം ഹോസ്റ്റലിലൊക്കെ വന്നിട്ടുണ്ട് അവന്‍.

വീട്ടില്‍ വന്ന് ആഹാരം കഴിച്ചിട്ടുണ്ട്. തന്റെ മകന്റെയൊപ്പം അഭിനയിക്കണമെന്നെല്ലാം അവന്‍ അന്ന് പറയുമായിരുന്നു. നടന്മാരായ സുബൈര്‍, സാദിഖ് എന്നിവരാണ് തന്റെ മറ്റ് രണ്ട് സുഹൃത്തുക്കള്‍. സുബൈര്‍ മരിച്ച സമയത്ത് സാദിഖ് മുന്‍കൈയ്യെടുത് തങ്ങളെല്ലാം ഒരുമിച്ച് പണം പിരിച്ച് സുബൈറിന്റെ കുടുംബത്തിന് കൊടുത്തിട്ടുണ്ട്.

ഇവരോടൊല്ലാം നല്ല സൗഹൃദമായിരുന്നു. പക്ഷെ സുഹൃത്തെന്ന രീതിയില്‍ അവര്‍ തിരിച്ച് തന്നോട് പെരുമാറിയോയെന്ന് സംശയമാണ്. ഇപ്പോ അവര്‍ തന്നോട് കാണിക്കുന്നത് വിഷയമല്ല എന്നാണ് ഒരു അഭിമുഖത്തില്‍ ഷമ്മി തിലകന്‍ പറയുന്നത്.

മുമ്പ് താരസംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറി കൂടിയായ ഇടവേള ബാബുവിനെതിരെ രൂക്ഷവിമര്‍ശനവുമായി ഷമ്മി തിലകന്‍ എത്തിയിരുന്നു. അമ്മയില്‍ നിന്നും ഷമ്മി തിലകനെ പുറത്താക്കുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്