എന്റെ ക്ലിപ്പും ഫോട്ടോയുമൊക്കെ ഞാന്‍ ആദ്യമേ കണ്ടിരുന്നു, 'ഓ വന്നോ, വന്നിട്ട് പൊക്കോട്ടോ' എന്ന് പറയും: ശാലു മേനോന്‍

സോളാര്‍ കേസിന്റെ ഭാഗമായി താന്‍ നേരിട്ട വെല്ലുവിളികളെ കുറിച്ച് തുറന്നു പറഞ്ഞ് ശാലു മേനോന്‍. ഗൂഗിളില്‍ ശാലു മേനോന്‍ എന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ ‘ശാലു മേനോന്‍ ഹോട്ട്’, ‘ശാലു മേനോന്‍ ക്ലിപ്പ്’ എന്നൊക്കെ സജഷന്‍ വരുന്നതിനെ കുറിച്ചാണ് താരം സംസാരിച്ചത്.

താന്‍ അങ്ങനൊന്നും ശ്രദ്ധിക്കാറില്ല. ഹോട്ടെന്ന് പറയുന്നു, ക്ലിപ് എന്ന് പറയുന്നു. ഓരോരുത്തര്‍ അങ്ങനെ എന്തൊക്കെ പറയുന്നു, അതിനാല്‍ അതൊന്നും കാര്യമാക്കുന്നില്ല. ഇന്ന് മോര്‍ഫിംഗിലൂടെ എന്തൊക്കെയാണ് ചെയ്യാന്‍ പറ്റാത്തതായുള്ളത്. താന്‍ അതിനെ അങ്ങനെയാണ് കാണുന്നത്.

നമ്മള്‍ക്കറിയാമല്ലോ, ഇത് നമ്മളുടെത് അല്ലെന്ന്. ഇതൊക്കെ ചെയ്യുന്നവര്‍ അവരുടെ തൊഴിലായി ചെയ്യുന്നുവെന്നേ കാണുന്നുള്ളൂ. അതിനൊന്നും വലിയ പ്രാധാന്യം കൊടുക്കാറില്ല, ‘ഓ വന്നോ, വന്നിട്ട് പൊക്കോട്ടോ’ എന്നാണ് പറയാറുള്ളത് എന്നാണ് ശാലു മേനോന്‍ പറയുന്നത്.

എപ്പോഴെങ്കലും ആകാംഷയ്ക്ക് വേണ്ടിയെങ്കിലും സ്വയം സെര്‍ച്ച് ചെയ്ത് നോക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിനും ശാലു മറുപടി നല്‍കുന്നുണ്ട്. ഇതൊക്കെ വന്ന സമയത്ത് തന്നെ താന്‍ കണ്ടിട്ടുണ്ടായിരുന്നു. ഫോട്ടോസും വീഡിയോസുമൊക്കെ താന്‍ ആദ്യം തന്നെ കണ്ടിരുന്നു.

കണ്ടു എന്നല്ലാതെ പിന്നെ അതൊന്നും ശ്രദ്ധിച്ചില്ല. ദൈവത്തിന്റെ ശക്തി തനിക്കുണ്ട്. തളരുതെന്ന് തന്നെ പിടിച്ചു നിര്‍ത്തുന്ന ഒന്നുണ്ടെന്നാണ് ശാലു മേനോന്‍ ഒരു അഭിമുഖത്തില്‍ പറയുന്നത്. തന്റെ ജാതകത്തില്‍ ജയിലില്‍ കിടക്കണമെന്ന് ഉണ്ടായിരുന്നു, അങ്ങനെയാണ് ജയിലിലായതെന്നും താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും നടി പറയുന്നുണ്ട്.

Latest Stories

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി