ദിലീപേട്ടനെ ഒരിക്കലും കുറ്റം പറയില്ല, ഭയങ്കര ഇഷ്ടമാണ്.. ഞാനും ജയിലില്‍ കിടന്നതാണ്: ശാലു മേനോന്‍

തനിക്ക് ഏറെ ഇഷ്ടമുള്ള നടന്‍ ആയതിനാല്‍ ദിലീപിനെ കുറിച്ചുള്ള വിവാദങ്ങളില്‍ താന്‍ വിശ്വസിക്കുന്നില്ലെന്ന് നടി ശാലു മേനോന്‍. പലരും പലതും പറയുന്നുണ്ട്, റൂമേര്‍സ് വരുന്നുണ്ട്. പക്ഷെ ഇതൊന്നും കറക്ടായിരിക്കണമെന്നില്ല. ദൈവത്തിനെ അറിയൂ കൃത്യമായ കാര്യങ്ങള്‍ എന്നാണ് ശാലു മേനോന്‍ പറയുന്നത്.

താനും പത്ത് നാല്‍പ്പത്തൊമ്പത് ദിവസം ജയിലില്‍ കിടന്നതാണ്. എന്തിന്റെ പേരിലാണ്, എന്താണ് സത്യാവസ്ഥ എന്ന് അറിയാതെയാണ് ജയിലില്‍ കിടന്നത്. എന്ന് പറഞ്ഞത് പോലെ തന്നെയാണ് ദിലീപേട്ടന്റെ കാര്യങ്ങള്‍. തന്നോട് പലരും ദിലീപേട്ടനെ കുറിച്ച് ചോദിച്ചപ്പോള്‍ അറിയില്ല, ഒന്നും പറയില്ല എന്നാണ് താന്‍ പറഞ്ഞത്.

താന്‍ ദിലീപേട്ടന്റെ കൂടെ പടം ചെയ്തതാണ്. സിനിമയുടെ പേരൊന്നും പറയാന്‍ പറ്റില്ല. താന്‍ അഭിനയത്തിലേക്ക് വന്ന സമയത്തായിരുന്നു. ആ പടത്തില്‍ മൂന്ന് നാല് സീന്‍ അഭിനയിച്ച ശേഷം തിരിച്ച് പോന്നു. ആ സമയത്ത് തിരിച്ച് വരേണ്ട ഒരു സാഹചര്യം വന്നു. എന്നാലും തനിക്ക് വളരെ ഇഷ്ടമുള്ള നടനാണ് ദിലീപേട്ടന്‍.

ദിലീപേട്ടന്റെ പടങ്ങളാണ് കൂടുതല്‍ കാണാറുള്ളത്. പുള്ളിയെ അടുത്തറിയില്ല. അദ്ദേഹത്തിന്റെ ഇന്റര്‍വ്യൂകളൊക്കെ കണ്ടിട്ടുണ്ട്. ദിലീപേട്ടനെ ഭയങ്കര ഇഷ്ടമാണ്. ഇഷ്യൂസ് വന്ന ശേഷം നമുക്ക് അങ്ങനെ ഒരാളെ തറപ്പിച്ച് കുറ്റം പറയാന്‍ പറ്റില്ല. പലരും പലതും പറയുന്നുണ്ട്. റൂമേര്‍സ് വരുന്നുണ്ട്.

പക്ഷെ ഇതൊന്നും കറക്ടായിരിക്കണം എന്നില്ല. ദൈവത്തിനെ അറിയൂ കൃത്യമായ കാര്യങ്ങള്‍. താന്‍ ഒരിക്കലും ദിലീപേട്ടനെ കുറ്റം പറയത്തില്ല. കണ്ടിടത്തോളം സംസാരിച്ചിടത്തോളം അദ്ദേഹം കുറ്റം ചെയ്യുമെന്ന് ഫീല്‍ ചെയ്തിട്ടില്ല എന്നാണ് ശാലു മേനോന്‍ ഒരു അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ