നിങ്ങളെക്കാൾ തെറ്റുകൾ ഞാൻ ചെയ്തിട്ടുണ്ട്, അതിൽ നിന്നെങ്ങനെ പുറത്തുവരും?; ഷക്കീല

നായികയെന്നതിലുപരി തമിഴ് ചിത്രം ഖുഷിയിലെ ‘കട്ടിപ്പുടി കട്ടിപ്പുടി ഡാ’ എന്ന ഗാനത്തിലൂടെയും മോഹൻലാൽ ചിത്രം താണ്ഡവത്തിലെ ‘പാലും കുടമെടുത്ത്’ എന്ന ഗാനത്തിലൂടെയും തെന്നിന്ത്യൻ സിനിമയിൽ ചർച്ചാവിഷയമായ താരമാണ് മുംതാസ് എന്ന നഗ്മ ഖാൻ.

ഗ്ലാമറസ് വേഷങ്ങളിലൂടെ തിളങ്ങി നിന്ന താരം പിന്നീട് അതിൽ നിന്നെല്ലാം മാറി ഇസ്ലാം മതം സ്വീകരിക്കുകയും വിശ്വാസിയായി തുടരുകയും ചെയ്തു. കഴിഞ്ഞ ദിവസം പുറത്തുവന്ന ഷക്കീലയുമായുള്ള താരത്തിന്റെ അഭിമുഖത്തിൽ തന്റെ ഗ്ലാമറസ് ചിത്രങ്ങൾ ആരും കാണാൻ പാടില്ലെന്ന് മുംതാസ് പറഞ്ഞിരുന്നു.

നാളെ താൻ മരിച്ച് പോയാല്‍ തന്റെ ഗ്ലാമറസ് ആയ മോശപ്പെട്ട ഫോട്ടോകള്‍ ആരും പോസ്റ്റ് ചെയ്യരുത് എന്ന അഭ്യര്‍ത്ഥനയുണ്ടെന്നും, ഇല്ലെങ്കില്‍ എന്റെ മനസ് വല്ലാതെ വേദനിക്കുമെന്നുമാണ് ഷക്കീലയോട് മുംതാസ് പറഞ്ഞത്.

എന്നാൽ മുംതാസ് ചെയ്തതിനെക്കാൾ തെറ്റുകൾ താൻ ചെയ്തിട്ടുണ്ടെന്നാണ് ഷക്കീല പറയുന്നത്. കൂടാതെ തനിക്ക് അതിൽ നിന്നും എങ്ങനെ പുറത്തുവരാൻ കഴിയുമെന്നും ഷക്കീല മുംതാസിനോട് ചോദിക്കുന്നു.

“എന്തു തെറ്റു ചെയ്തിട്ടുണ്ടെങ്കിലും ദൈവം ക്ഷമിക്കും. കാരണം അദ്ദേഹം എല്ലാവരെയും സ്നേഹിക്കുന്നു. തെറ്റുകളില്‍ നിന്ന് താങ്കള്‍ പുറത്തുവരും.” എന്നാണ് മുംതാസ് അതിന് മറുപടി പറയുന്നത്. ഗാലാട്ട മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇരുവരും സംസാരിച്ചത്.

Latest Stories

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ