എന്നേക്കാളും പ്രായം കുറവാണ് അവന്, അവന്റെ വീട്ടില്‍ സമ്മതിക്കില്ല; പ്രണയത്തെ കുറിച്ച് ഷക്കീല

പ്രണയത്തെക്കുറിച്ചും വിവാഹത്തെയും കുറിച്ചുള്ള നടി ഷക്കീലയുടെ വാക്കുകള്‍ വൈറലാകുകയാണ്. അടുത്തിടെ ഫ്ളവേഴ്സ് ടിവിയിലെ ഒരു കോടി എന്ന പരിപാടിയില്‍ എത്തിയപ്പോഴാണ് നടി തന്റെ മനസ്സുതുറന്നത്.

എനിക്ക് ജീവിതത്തില്‍ ഒരുപാട് പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും പ്രണയത്തിലാണ്. എന്നാല്‍ അത് ആരോടാണെന്ന് പറയുന്നില്ല എന്നാണ് ഷക്കീല പറഞ്ഞത്. എന്നെ പ്രണയിച്ചവരെല്ലാം കുടുംബത്തിനൊപ്പമായി എന്റെ വീട്ടില്‍ വന്നിരുന്നു. ആര്‍ക്കെങ്കിലും കല്യാണം കഴിക്കണമെന്നുണ്ടെങ്കില്‍ ഞാനുമായി പ്രണയത്തിലായാല്‍ മതിയെന്ന് ഞാന്‍ പറയാറുണ്ട്.

രണ്ടാമത് പ്രണയിച്ചിരുന്ന ആള്‍ക്ക് ഇപ്പോഴും കല്യാണമായിട്ടില്ല. അതിലൊരു വിഷമമുണ്ട്. ഇപ്പോള്‍ പ്രണയിച്ചോണ്ടിരിക്കുന്ന ആള്‍ക്കും ഇനി വൈകാതെ കല്യാണമാവും. എനിക്ക് 45 വയസായി ഞാന്‍ ഇനിയെന്തിനാണ് കല്യാണം കഴിക്കുന്നത്

എന്നേക്കാളും പ്രായം കുറവാണ് അവന്. അവന്റെ വീട്ടില്‍ സമ്മതിക്കില്ല. പ്രസവിക്കാനാവുമോ എന്നൊന്നും എനിക്കറിയില്ല. പ്രണയത്തിന് വേണ്ടി പോരാടാനൊന്നും എനിക്ക് വയ്യ. കല്യാണം നടക്കില്ലെന്ന് അറിഞ്ഞ് തന്നെയാണ് പ്രണയിക്കുന്നതെന്നും ഷക്കീല പറഞ്ഞു.

എന്നോട് കല്യാണം കഴിക്കാന്‍ വീട്ടുകാര്‍ പറയുന്നുണ്ടെന്ന് അവന്‍ പറയുമ്പോള്‍വിഷമം തോന്നാറുണ്ട്. ഞാനും മനുഷ്യനല്ലേ. നിനക്ക് കല്യാണം വേണ്ടേ എന്നൊക്കെ ചോദിച്ച് ഞാന്‍ അത് വിടും. ഭക്ഷണമില്ലാതെ ഞാന്‍ ജീവിക്കും, പക്ഷേ, പ്രണയമില്ലാതെ പറ്റില്ലെന്നും ഷക്കീല കൂട്ടിച്ചേര്‍ത്തു.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'