രണ്ടു പെണ്‍മക്കളുടെ മാതാപിതാക്കളാണ്, ഭയപ്പാട് തോന്നുന്നു: ഷാജു ശ്രീധര്‍

സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാകുന്ന പെണ്‍കുട്ടികളുടെ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഭയം തോന്നുന്നുവെന്ന് നടന്‍ ഷാജു ശ്രീധര്‍. തങ്ങളുടെ വിവാഹം കാറും നൂറ്റൊന്നു പവനും കാണിക്ക വച്ചായിരുന്നില്ല, ഇനിയുള്ള കാലം ഒരേ മനസോടെ ജീവിക്കണമെന്ന് തീരുമാനിച്ചും ആഗ്രഹിച്ചും ആയിരുന്നുവെന്ന് ഷാജു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

“”അന്ന് കാറും നൂറ്റൊന്നു പവനും കാണിക്ക വെച്ച് വന്നതല്ല… ഇനിയുള്ള കാലം ഒരേ മനസ്സോടെ ജീവിക്കണമെന്ന് തീരുമാനിച്ചും ആഗ്രഹിച്ചും ഇറങ്ങിത്തിരിച്ചവര്‍.. പക്ഷെ ഇന്ന് വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഭയപ്പാട് തോന്നുന്നു. രണ്ടു പെണ്‍മക്കളുടെ മാതാപിതാക്കളാണ് ഞങ്ങളും…..”” എന്നാണ് ഷാജുവിന്റെ കുറിപ്പ്.

പഴയകാല നടി ചാന്ദ്‌നി ആണ് ഷാജുവിന്റെ ഭാര്യ. പ്രണയ വിവാഹമായിരുന്നു ഇവരുടെത്. 21 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒളിച്ചോടി വിവാഹം ചെയ്ത ഓര്‍മ്മകള്‍ വിവാഹ വാര്‍ഷിക ദിനത്തില്‍ ഷാജു ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. നന്ദന, നീലാഞ്ജന എന്നിവരാണ് ഇവരുടെ മക്കള്‍.

നീലാഞ്ജന അയ്യപ്പനും കോശിയും സിനിമയില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കോശിയുടെ മകളായി അഭിനയിച്ചിട്ടുണ്ട്. STD X-E 99 BATCH എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ് നന്ദന.

Latest Stories

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി