ആളുകള്‍ ഇങ്ങനെ ചീത്ത പറഞ്ഞു കൊണ്ടിരിക്കും, എങ്കിലും ഫ്യൂഡല്‍ നായകന്മാരെ ജനങ്ങള്‍ക്ക് ഇപ്പോഴും ഇഷ്ടമാണ്: ഷാജി കൈലാസ്

ഫ്യൂഡലിസം കാണിക്കുന്ന സിനിമകള്‍ എടുക്കുന്നു എന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് സംവിധായകന്‍ ഷാജി കൈലാസ്. ഫ്യൂഡല്‍ നായകന്മാരുള്ള സിനിമകള്‍ ജനങ്ങള്‍ക്ക് ഇപ്പോഴും ഇഷ്ടമാണ് എന്നാണ് ഷാജി കൈലാസ് പറഞ്ഞിരിക്കുന്നത്. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ പ്രതികരിച്ചത്.

ഫ്യൂഡല്‍ ആള്‍ക്കാരെ ആളുകള്‍ക്ക് ഇഷ്ടമാണ്. അങ്ങനെയുള്ള സിനിമകള്‍ എടുക്കുന്നു എന്ന വിമര്‍ശനങ്ങള്‍ ഞാന്‍ മനസിലെടുക്കാറേ ഇല്ല. പടം വിജയമാണെങ്കില്‍ എല്ലാം ഓക്കേ ആണ്. കമന്റ് ബോക്‌സുകള്‍ ഞാന്‍ തുറക്കാറില്ല. തുറന്നാലും കുറെ ആളുകള്‍ ഇങ്ങനെ ചീത്ത പറഞ്ഞുകൊണ്ടേയിരിക്കും. അത് നടന്നോട്ടെ.

അവര്‍ക്ക് സിനിമ ഇഷ്ടമാകാത്തത് കൊണ്ടാണല്ലോ അങ്ങനെ പറയുന്നത്. ഞാന്‍ അവരെ വഴക്ക് പറയില്ല. അതെല്ലാം അതിന്റെ വഴിക്ക് നടക്കും. എനിക്ക് അങ്ങനെ സിനിമ ചെയ്യാനേ അറിയൂ എന്നാണ് ഷാജി കൈലാസ് പറയുന്നത്. അതേസമയം, ഷാജി കൈലാസിന്റെ സംവിധാനത്തില്‍ എത്തിയ മമ്മൂട്ടി ചിത്രം ‘വല്ല്യേട്ടന്‍’ റീ റിലീസ് ചെയ്യുകയാണ്.

നവംബര്‍ 29ന് ചിത്രം തിയേറ്ററുകളിലെത്തും. 2000ല്‍ റിലീസ് ചെയ്ത ചിത്രം 4ഗ ഡോള്‍ബി അറ്റ്‌മോസ് ദൃശ്യമികവോടെയാണ് റീ റിലീസിനെത്തുന്നത്. അമ്പലക്കര ഫിലിംസിന്റെ ബാനറില്‍ ബൈജു അമ്പലക്കരയാണ് ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്. സംവിധായകന്‍ രഞ്ജിത്ത് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും