പിന്നീട് നടന്ന സംഭവങ്ങളെല്ലാം ഞങ്ങളെ എല്ലാവരേയും ഒരു പോലെ അത്ഭുതപ്പെടുത്തി; തുറന്നുപറഞ്ഞ് ഷൈന്‍ ടോം ചാക്കോ

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ കുറുപ്പിന്റെ റിലീസോടെ തന്റെ പ്രതീക്ഷകളെല്ലാം മാറി മാറിഞ്ഞതിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടന്‍ ഷൈന്‍ ടോം ചാക്കോ. ചിത്രത്തില്‍ കുറുപ്പിന്റെ സുഹൃത്തായ ഭാസി പിള്ളയെ അവതരിപ്പിച്ചത് ഷൈന്‍ ടോം ചാക്കോ ആയിരുന്നു. കുറുപ്പ് റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് അമ്പത് കോടി ക്ലബിലെത്തിയിരുന്നു.

ഷൈന്‍ ടോമിന്റെ വാക്കുകളിങ്ങനെ കുറുപ്പിന് വലിയ തോതില്‍ ഞങ്ങള്‍ പ്രമോഷന്‍ നല്‍കിയിരുന്നു. കുറേ കാലത്തിന് ശേഷം സിനിമകള്‍ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുമ്പോള്‍ വീട്ടില്‍ പോയി ആളുകളെ ക്ഷണിക്കുന്നതിന് സമാനമായ രീതിയില്‍ പ്രമോഷന്‍ നല്‍കണം അത് ആവശ്യമാണ്. പ്രമോഷന്‍ ചെയ്യുമ്പോഴും ആളുകള്‍ സ്വീകരിക്കും സിനിമകള്‍ കാണാന്‍ എത്തും എന്നൊരു പ്രതീക്ഷ മാത്രമാണ് ഞങ്ങള്‍ക്കുണ്ടായിരുന്നത്. അല്ലാതെ ഇത്രത്തോളം ഒരു ഓളമോ ഹൗസ് ഫുള്‍ ഷോയോ ഒന്നും ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ പിന്നീട് നടന്ന സംഭവങ്ങളെല്ലാം ഞങ്ങളെ എല്ലാവരേയും ഒരു പോലെ അത്ഭുതപ്പെടുത്തി എന്നതാണ് സത്യം’

ഷൈന്‍ ടോം ചാക്കോ, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഏറ്റവും പുതിയ സിനിമ കുമാരിയുടെ പൂജ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷൈന്‍. ഫ്രഷ് ലൈം സോഡാസ്, ബിഗ് ജെ എന്റര്‍ടെയ്ന്‍മെന്റ് എന്നിവയുടെ ബാനറില്‍ നിര്‍മ്മിച്ച് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ചിത്രമാണ് കുമാരി.

നിര്‍മ്മല്‍ സഹദേവാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. രണം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ നിര്‍മ്മല്‍ സഹദേവ് ഹേ ജൂഡ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയാണ്. രാഹുല്‍ മാധവ്, സ്ഫടികം ജോര്‍ജ്, ജിജു ജോണ്‍, ശിവജിത്ത് നമ്പ്യാര്‍, പ്രതാപന്‍,സുരഭി ലക്ഷ്മി, സ്വാസിക, ശ്രുതി മേനോന്‍, തന്‍വി റാം, എന്നിവരാണ് മറ്റു താരങ്ങള്‍.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍