എന്തെങ്കിലും വിഷമം വരുമ്പോള്‍ എന്റെ പേര് സെര്‍ച്ച് ചെയ്താല്‍ മതി, അദ്ദേഹം പറഞ്ഞു; ബാലയെ കുറിച്ച് ഷാഹിന്‍ സിദ്ദിഖ്

പിതാവ് സിദ്ദിഖിന് പിന്നാലെയാണ് ഷാഹിന്‍ സിദ്ദിഖ് സിനിമയിലെത്തിയത്. പത്തേമാരി എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ മകന്റെ വേഷത്തിലെത്തിയത് ഷാഹിനായിരുന്നു. ഈ ചിത്രത്തിലെ താരത്തിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

ഇപ്പോഴിതാ കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ വിശേഷങ്ങള്‍ പങ്കിട്ടിരിക്കുകയാണ് നടന്‍. ബാലയുമായുള്ള സുഹൃദ് ബന്ധത്തെക്കുറിച്ചും ഷാഹിന്‍ മനസ്സുതുറന്നു.

നടന്‍ ബാലയുമായുള്ള ബന്ധത്തെക്കുറിച്ച് ഷാഹിന്‍ വെളിപ്പെടുത്തി. ‘പുള്ളിക്ക് എന്നെ വല്യ കാര്യമാണ്. ഒരുപാട് തമാശകള്‍ പറയും. എന്തെങ്കിലും വിഷമം വരുമ്പോള്‍ എന്റെ പേര് സേര്‍ച്ച് ചെയ്താല്‍ മതി, ചിരിക്കാനുള്ള കണ്ടന്റ് ഞാന്‍ തന്നെ തരണില്ലേ എന്നാണ് ട്രോളിനെക്കുറിച്ചൊക്കെ പറയാറ്.

പുള്ളി ഇതൊക്കെ തമാശയായിട്ടാണ് എടുക്കുന്നത്.’- അദ്ദേഹം പറഞ്ഞു.

ഞാന്‍ സിനിമയില്‍ വന്നിട്ട് കുറച്ച് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും സിദ്ദിഖിന്റെ മകന്‍ എന്ന് പറഞ്ഞാലാണ് ഇപ്പോഴും ആളുകള്‍ തിരിച്ചറിയുക. സിനിമയിലേക്ക് വരികയാണെന്ന് പറഞ്ഞപ്പോള്‍ വാപ്പച്ചി വളരെ ഹാപ്പിയായിരുന്നു. വളരെ സപ്പോര്‍ട്ടീവായിരുന്നു. സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ വാപ്പച്ചി എന്നെ വഴക്ക് പറയാറുണ്ട്.’- താരം പറഞ്ഞു.

Latest Stories

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം