എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധങ്ങളില്‍ ഒന്ന്, മൂന്ന് മാസം എടുത്തു എന്റെ ചുണ്ടുകള്‍ പഴയ അവസ്ഥയില്‍ എത്തുവാന്‍: ഷാഹിദ് കപൂര്‍

‘ജേഴ്സി’ സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റതിനെ കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ ഷാഹിദ് കപൂര്‍. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ തന്റെ ചുണ്ടുകള്‍ പൊട്ടി 25 തുന്നലുകള്‍ ഇടേണ്ടി വന്നിരുന്നെന്ന് ഷാഹിദ് കപൂര്‍ പറയുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം തന്റെ അനുഭവം പങ്കുവെച്ചത്.

”എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധങ്ങളില്‍ ഒന്ന്. പന്ത് എന്റെ കീഴ്ചുണ്ട് പൊട്ടിച്ചു, അത് കാരണം ഞങ്ങള്‍ക്ക് രണ്ട് മാസത്തേക്ക് ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വന്നു. 25 സ്റ്റിച്ചുകള്‍ ഉണ്ടായിരുന്നു. മൂന്ന് മാസം എടുത്തു എന്റെ ചുണ്ടുകള്‍ പഴയ അവസ്ഥയില്‍ എത്തുവാന്‍.”

”എന്നാല്‍ ഇപ്പോഴും ചില സമയങ്ങളില്‍ അത് പഴയത് പോലെ തോന്നാറില്ല. എനിക്ക് അത് ചലിപ്പിക്കാന്‍ കഴിയില്ല. അതിനാല്‍ തന്നെ സിനിമയ്ക്കായി എന്റെ രക്തം വരെ നല്‍കി” എന്നാണ് ഷാഹിദ് പറയുന്നത്. താന്‍ ഹെല്‍മെറ്റ് ധരിക്കാത്തതുകൊണ്ടാണ് പരിക്ക് പറ്റിയതെന്നും ഷാഹിദ് കൂട്ടിച്ചേര്‍ത്തു.

നാനി നായകനായെത്തി മികച്ച വിജയം കരസ്ഥമാക്കിയ ചിത്രമായിരുന്നു ജേഴ്‌സി. ചിത്രം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നു എന്ന വാര്‍ത്ത ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഡിസംബറിലാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്.

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി