ഗൗരി ഉദ്ദേശിക്കുന്നുവെങ്കിൽ പേര് പുറത്ത് വരണം, ഒരു പെൺകുട്ടിയുടെ ധീരമായ മുന്നോട്ട്പോക്കിന് യാതൊന്നും തടസ്സമാകരുത്; പിന്തുണയുമായി ഷഹബാസ് അമൻ

വലിയ തുറന്നുപറച്ചിലുകളിലേക്കും മറച്ചുവെക്കപ്പെട്ട ലൈംഗികാതിക്രമങ്ങളിലേക്കുമാണ് മനുഷ്യാവകാശ ലംഘനങ്ങളിലേക്കുമാണ് ഹേമ കമ്മീഷൻ റിപ്പോർട്ട് വിരൽ ചൂണ്ടുന്നത്. 2019-ൽ സമർപ്പിച്ച റിപ്പോർട്ട് 4 വർഷം പൂഴ്ത്തിവെച്ചും അറുപതോളം പേജുകൾ നീക്കം ചെയ്തുമാണ് സർക്കാർ പുറത്തുവിട്ടത്.

ഗോഡ്ഫാദറെ പോലെ കരുതിയ ഒരു സംഗീത സംവിധായകനിൽ നിന്നും മോശം അനുഭവം ഉണ്ടായെന്ന് ഗായിക ഗൗരി ലക്ഷ്മി തുറന്നുപറഞ്ഞിരുന്നു. പിന്നാലെ നിരവധിപേരാണ് ഗൗരി ലക്ഷ്മിക്ക് പിന്തുണയുമായി എത്തിയത്. ഇപ്പോഴിതാ ഗൗരി ലക്ഷ്മിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമൻ. ഗൗരി ലക്ഷ്മി മുതിർന്ന സംഗീത സംവിധായകന് എതിരെ ഉന്നയിച്ച അഓപ്പണം ഗൗരവത്തിലെടുക്കണമെന്നും ഗൗരി ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അയാളുടെ പേര് വെളിപ്പെടുത്തണമെന്നും ഷഹബാസ് അമൻ പറയുന്നു.

“ഗായിക ഗൗരീലക്ഷി ഒരു മുതിർന്ന സംഗീതസംവിധായകനെതിരെ ഉന്നയിച്ച ആരോപണവും ഗൗരവത്തിലെടുക്കണം! ഗൗരി ഉദ്ദേശിക്കുന്നുവെങ്കിൽ പേര് പുറത്ത് വരണം. തൻ്റെ ജീവിതാനുഭവം ശക്തമായ ഒരു പൊളിറ്റിക്കൽ സോങ്ങ് ആയി പ്രസന്റ് ചെയ്തതിനു വിവരമില്ലാത്ത വിഡ്ഡികളുടെ പരിഹാസശരങ്ങളേറ്റ് മുറിപ്പെട്ട് നിൽക്കുന്നവളാണ്.

അതിൻ്റെ ട്രോമയും കണക്കിലെടുക്കണം! അധിക്ഷേപ കമന്റുകളിന്മേൽ നടപടി വേണം. ഒരു പെൺകുട്ടിയുടെ ധീരമായ മുന്നോട്ട്പോക്കിന് യാതൊന്നും തടസ്സമാകരുത്! പ്രിയ ഗൗരീ..നീ അടിപൊളിയാണ്! ഗംഭീര ഗായികയാണ്. വ്യക്തമായി കാര്യങ്ങൾ പറയുന്നു! മ്യൂസിക്കിൽ നീ എന്ത് ചെയ്തെന്നതിന് ചരിത്രത്തിൻ്റെ കോടതിയിൽ കാലം സാക്ഷി പറഞ്ഞോളും! പോകൂ,പൊളിച്ചടുക്കി മുന്നോട്ട്!” ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ ഷഹബാസ് അമൻ പറയുന്നു.

റിപ്പോർട്ടിനെ തുടർന്നുണ്ടായ തുറന്നുപറച്ചിലുകളെ തുടർന്ന് സംവിധായകൻ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി സ്ഥാനത്ത് നിന്നും, നടൻ സിദ്ദിഖിന് എം. എം. എം. എ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവെക്കേണ്ടി വന്നു. കൂടാതെ ബാബുരാജ്, മണിയൻപിള്ള രാജു, ജയൻ ചേർത്തല, മുകേഷ്, ഇടവേള ബാബു, അലൻസിയർ, റിയാസ് ഖാൻ, സുധീഷ് തുടങ്ങീ നിരവധി പേർക്കെതിരെയാണ് ലൈംഗികാതിക്രമ ആരോപണങ്ങൾ ഉയർന്നുവന്നത്.

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഹേമ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്. മലയാള സിനിമയിൽ സ്ത്രീകൾ നിരന്തരം ലൈംഗികാതിക്രമങ്ങളും, മനുഷ്യാവകാശ ലംഘനങ്ങളും നേരിടുന്നുണ്ടെന്നും കരിയർ അവസാനിപ്പിക്കുമെന്ന ഭീഷണിയുടെ പുറത്താണ് പലരും നേരിട്ട അതിക്രമങ്ങൾ പുറത്തുപറയാത്തതെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ മലയാള സിനിമയെ നയിക്കുന്നത് പ്രമുഖ നടന്റെ മാഫിയ ആണെന്നും, അവർക്ക് സിനിമയിൽ എന്തും ചെയ്യാൻ സാധിക്കുമെന്നും, അവരുടെ സ്വാധീനം ഉപയോഗിച്ച് സംവിധായകരെയും നിർമ്മാതാക്കളെയും എഴുത്തുകാരെയും താരങ്ങളെയും നിയന്ത്രിക്കുന്നുവെന്നും വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ സിനിമയിൽ നിന്നും വിലക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. മലയാള സിനിമയിലെ പുരുഷ മേധാവിത്വവും, സ്ത്രീ വിരുദ്ധതയും തെളിവുകളുടെ അടിസ്ഥാനത്തിൽ 233 പേജുകൾ ഉള്ള റിപ്പോർട്ടിൽ വെളിപ്പെടുമ്പോൾ വലിയ പ്രാധാന്യത്തോടെയാണ് കേരള സമൂഹം ഇപ്പോൾ ചർച്ചചെയ്യുന്നത്.

മോഹൻലാൽ – പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ലൂസിഫർ’ സിനിമയുടെ സെറ്റിൽ എത്തി കമ്മീഷൻ മൊഴി രേഖപ്പെടുത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. മലയാള സിനിമയിൽ സ്ത്രീകൾ നിരന്തരം ലൈംഗികാതിക്രമങ്ങളും, മനുഷ്യാവകാശ ലംഘനങ്ങളും നേരിടുന്നുണ്ടെന്നും കരിയർ അവസാനിപ്പിക്കുമെന്ന ഭീഷണിയുടെ പുറത്താണ് പലരും നേരിട്ട അതിക്രമങ്ങൾ പുറത്തുപറയാത്തതെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രായപൂർത്തിയാവാത്ത കുട്ടികൾ വരെ സിനിമയുടെ പേരിൽ അതിക്രമത്തിന് ഇരയാവുന്നുണ്ടെന്നാണ് ഹേമ കമ്മീഷൻ പറയുന്നത്. അറുപതോളം പേജുകൾ വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ടിട്ടില്ല. 49ാം പേജിലെ 96ാം പാരഗ്രാഫും 81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. 165 മുതല്‍ 196 വരെയുള്ള പേജുകളില്‍ ചില പാരഗ്രാഫുകള്‍ വെളിപ്പെടുത്തിയിട്ടില്ല. മൊഴികള്‍ അടക്കമുള്ള അനുബന്ധ റിപ്പോര്‍ട്ടും പുറത്തുവിട്ടിട്ടില്ല.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ