ഷാരൂഖ് ഖാനൊപ്പം പുതിയ സിനിമ; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് ആഷിഖ് അബു

ഷാരൂഖ് ഖാനുമായി ചെയ്യുന്ന പുതിയ സിനിമയെ കുറിച്ച് സംവിധായകന്‍ ആഷിക്ക് അബു. കഥയുടെ ആശയം പങ്കുവച്ചിട്ടുണ്ടെന്നും കോവിഡ് കാരണമാണ് താരവുമായുള്ള കൂടിക്കാഴ്ചകള്‍ സാധിക്കാത്തതെന്നും ആഷിക്ക് അബു പറഞ്ഞു.

ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷാരുഖ് ചിത്രത്തെ കുറിച്ച് തുറന്നു പറഞ്ഞത്. ‘ഷാരൂഖുമായി ആദ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. കഥയുടെ ആശയം നടനോട് പറഞ്ഞു. ആ കഥയുടെ ത്രെഡ് വികസിപ്പിക്കാന്‍ കുറച്ചധികം സമയമെടുക്കും. കോവിഡ് വന്നതോടെ നടനുമായുള്ള കൂടുതല്‍ കൂടിക്കാഴ്ചകള്‍ വൈകി. മാത്രമല്ല ഷാരൂഖ് ഖാന്റെ സിനിമ ഷെഡ്യൂളുകള്‍ മാറിയതിനാല്‍ ബാക്കി നടപടികള്‍ ഉണ്ടാകാന്‍ താമസമെടുക്കും.’ ആഷിക്ക് അബു പറഞ്ഞു.

പ്രശസ്ത എഴുത്തുകാരന്‍ ശ്യാം പുഷ്‌കരനായിരുക്കും ഈ പ്രോജക്ടിന് വേണ്ടി തിരക്കഥയൊരുക്കുന്നതെന്നും, ഭാവിയില്‍ എപ്പോള്‍ വേണമെങ്കിലും ഈ പ്രോജക്റ്റ് സംഭവിക്കുമെന്നും ആഷിഖ് അബു വ്യക്തമാക്കി. ടൊവിനോ തോമസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘നാരദന്‍’ ആണ് ആഷ്ഖ് അബുവിന്റേതായി റിലീസ്ന് ഒരുങ്ങുന്ന ചിത്രം. മാര്‍ച്ച 3ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ