'നമുക്കൊരു വൈകുന്നേരം ഒന്നിച്ചുകൂടാം', മോഹൻലാലിന്റെ അഭിനന്ദന സന്ദേശത്തിന് മറുപടിയുമായി ഷാരൂഖ് ഖാൻ

2023ലെ ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ കരിയറിൽ ആദ്യമായി മികച്ച നടനുളള അവാർഡ് നേടിയിരിക്കുകയാണ് ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ. അറ്റ്ലീ സംവിധാനം ചെയ്ത ജവാൻ സിനിമയിലെ പ്രകടനത്തിനാണ് കിങ് ഖാന് പുരസ്കാരം ലഭിച്ചത്. ദേശീയ അവാർഡിന് പിന്നാലെ സൂപ്പർതാരത്തിന് അഭിനന്ദനങ്ങൾ നേർന്ന് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്. തന്റെ ഔദ്യോ​ഗിക എക്സ് അക്കൗണ്ടിൽ വരുന്ന അഭിനന്ദനങ്ങൾക്കെല്ലാം ഷാരൂഖ് ഖാൻ കൃത്യമായി മറുപടി നൽകുന്നുമുണ്ട്.

ഇതിൽ നടൻ മോഹൻലാലിന്റെ അഭിനന്ദ​ന സന്ദേശത്തിന് ഷാരൂഖ് നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. “ദേശീയ ചലച്ചിത്ര പുരസ്കാര ജേതാക്കൾക്കെല്ലാം അഭിനന്ദനങ്ങൾ. മികച്ച പ്രകടനത്തിന് അവാർഡ് നേടിയ ഉർവശിക്കും വിജയരാഘവനും പ്രത്യേക സല്യൂട്ട് നൽകുന്നു. ഷാരൂഖ് ഖാൻ, വിക്രാന്ത് മാസ്സി, റാണി മുഖർജി എന്നിവർക്കും എന്റെ ഊഷ്മളമായ അഭിനന്ദനങ്ങൾ. കൂടാതെ കേരളത്തിലെ പ്രതിഭകളായ ഉളെളാഴുക്ക്, പൂക്കാലം എന്നീ സിനിമകളുടെ അണിയറപ്രവർത്തകരെയും അഭിനന്ദിക്കുന്നു” എന്നായിരുന്നു മോഹൻലാൽ എക്സിൽ കുറിച്ചത്.

ഇതിന് മറുപടിയായി “നന്ദി മോഹൻലാൽ സാർ, നമുക്ക് ഒരു വൈകുന്നേരം ഒരുമിച്ചുകൂടാം, ബി​ഗ് ഹ​ഗ്സ്” എന്നാണ് ഷാരൂഖ് ഖാൻ കുറിച്ചത്. ഇത് രണ്ട് സൂപ്പർതാരങ്ങളുടെയും ആരാധകർ സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുകയാണ്. ഷാരൂഖ് ഖാനൊപ്പം വിക്രാന്ത് മാസിയും ഇത്തവണ മികച്ച നടനുളള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. 12ത്ത് ഫെയിൽ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് വിക്രാന്ത് മാസിക്ക് അവാർഡ് ലഭിച്ചത്.

Latest Stories

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്

'കെ ബി പ്രദീപിന്റെ നിയമനം കള്ളന് ചൂട്ട് പിടിക്കും പോലെ, ചെയ്യാന്‍ പാടില്ലാത്ത കാര്യം'; വിമർശിച്ച് പിണറായി വിജയന്‍