പാട്ടുകള്‍ കൈമാറുന്നതിന് മുമ്പ് തന്നെ മുഴുവന്‍ തുകയും ലഭിച്ചിരുന്നു, ഉണ്ണി മുകുന്ദന്‍ പ്രൊഫഷണലാണ്: ഷാന്‍ റഹ്‌മാന്‍

ഉണ്ണി മുകുന്ദന് പിന്തുണയുമായി സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാന്‍. സിനിമയ്ക്കായി പാട്ടുകള്‍ കൈമാറുന്നതിന് മുമ്പ് തന്നെ തനിക്ക് മുഴുവന്‍ തുകയും കിട്ടിയിരുന്നു എന്നാണ് ഷാന്‍ റഹ്‌മാന്‍ പറയുന്നത്. ഉണ്ണി മുകുന്ദന്‍ തനിക്കും മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും പ്രതിഫലം നല്‍കിയില്ലെന്ന് ആരോപിച്ച് നടന്‍ ബാല രംഗത്തെത്തിയിരുന്നു.

എന്നാല്‍ പ്രതിഫലം നല്‍കിയതിന്റെ തെളിവുകള്‍ ഉണ്ണി മുകുന്ദന്‍ പങ്കുവച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന പ്രസ് മീറ്റില്‍ ബാലയ്ക്കുള്ള മറുപടിയും താരം നല്‍കിയിരുന്നു. ഈ വിഷയത്തോട് പ്രതികരിച്ചാണ് ഷാന്‍ റഹ്‌മാന്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

ഷാന്‍ റഹ്‌മാന്റെ കുറിപ്പ്:

ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ചതിന് പ്രതിഫലം ലഭിച്ചോ എന്ന് അന്വേഷിക്കാന്‍ ഏതാനും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എന്നെ വിളിച്ചിരുന്നു. കൃത്യമായും മുഴുവനായുമുള്ള തുക കിട്ടിയെന്നാണ് അവരോട് പറഞ്ഞത്. പാട്ടുകളെല്ലാം ചെയ്ത് കൈമാറുന്നതിന് മുമ്പ് തന്നെ എനിക്ക് മുഴുവന്‍ പ്രതിഫലവും കിട്ടിയെന്ന് ഉണ്ണി ഉറപ്പ് വരുത്തിയിരുന്നു.

ഉണ്ണി എന്റെ ഒരു പ്രിയ സുഹൃത്താണ്. പക്ഷേ എനിക്ക് പ്രതിഫലം നല്‍കുമ്പോള്‍ അവന്‍ വളരെ പ്രൊഫഷണലായിരുന്നു. പാട്ടുണ്ടാക്കുന്ന സെഷനുകളിലെല്ലാം തന്നെ രസകരമായിരുന്നു. അനൂപ്, വിപിന്‍, വിനോദേട്ടന്‍ തുടങ്ങി എല്ലാവരും തികഞ്ഞ പ്രൊഫഷണലുകള്‍. എനിക്കൊരു ബുദ്ധിമുട്ടും തോന്നിയില്ല. ഇവിടെ ഞാന്‍ എന്റെ കാര്യം നോക്കിയിരിക്കുന്നു. അതാണ് എന്റെ സന്തോഷം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ