സെക്സ് എന്ന വികാരം ദേഷ്യം, സങ്കടം എന്നിവയൊക്കെ പോലെ തന്നെയാണ്..;'കള'യിലെ ഇന്റിമേറ്റ് സീനിനെ കുറിച്ച് ദിവ്യ പിള്ള

വിനീത് കുമാർ സംവിധാനം ചെയ്ത ഫഹദ് ഫാസിൽ ചിത്രം ‘അയാൾ ഞാനല്ല’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ദിവ്യ പിള്ള. പിന്നീട് ജീത്തു ജോസഫ് ചിത്രം ‘ഊഴ’ത്തിൽ പൃഥ്വിരാജിന്റെ സഹോദരിയായി ഗംഭീര പ്രകടനം നടത്തി. പിന്നീട് ടൊവിനോ തോമസ് നായകനായെത്തിയ ‘കള’ എന്ന ചിത്രത്തിലൂടെ മികച്ച പ്രകടനമാണ് ദിവ്യ പിള്ള നടത്തിയത്.

ചിത്രത്തിലെ ടൊവിനോയുമൊത്തുള്ള ഇന്റിമേറ്റ് സീൻ ഏറെ ചർച്ച ചെയ്യപ്പെട്ടതായിരുന്നു. ഇപ്പോഴിതാ അതിനെ കുറിച്ച് സംസാരിക്കുകയാണ് ദിവ്യ പിള്ള. ദേഷ്യം, സങ്കടം എന്നിവയൊക്കെ പോലെ തന്നെയാണ് സെക്സ് എന്ന വികാരവുമെന്നാണ് സംവിധായകൻ തന്നോട് പറഞ്ഞതെന്നാണ് ദിവ്യ പറയുന്നത്.

“ഇന്റിമേറ്റ് സീൻ എങ്ങനെ ചെയ്യും എന്നായിരുന്നു എന്റെ മനസ്സിൽ. ക്യാമറയ്ക്കു മുൻപിൽ അത്ര പരിചയമില്ലാത്ത ഒരാൾക്കൊപ്പം എങ്ങനെ ഇന്റിമേറ്റ് സീൻ അഭിനയിക്കും എന്ന സംശയം എനിക്കുണ്ടായിരുന്നു. എന്നെക്കൊണ്ട് അതിന് കഴിയില്ലെന്നായിരുന്നു എന്റെ വിശ്വാസം.

ദേഷ്യം പോലെയോ, സങ്കടം പോലെയോ ഒക്കെയുള്ള വികാരം മാത്രമാണ് ഇതെന്ന് സംവിധായകൻ എന്നെ പറഞ്ഞു മനസിലാക്കാൻ നോക്കി. അത്തരം വികാരങ്ങൾ അഭിനയിക്കാൻ കുഴപ്പമില്ലെങ്കിൽ ഈ വികാരത്തോടു മാത്രമെന്താണ് പ്രശ്നമെന്ന് അദ്ദേഹം എന്നോടു ചോദിച്ചു. എനിക്ക് അങ്ങനെ ചെയ്യാൻ താൽപര്യമില്ല എന്നതായിരുന്നു എന്റെ മറുപടി.

“മറ്റൊരാളുമായി അത്രയും അടുത്തിടപെഴുകുന്നത് ആലോചിക്കുമ്പോൾ പോലും എനിക്കതിൽ കുഴപ്പം തോന്നുമായിരുന്നു. പക്ഷേ, സംവിധായകൻ എനിക്ക് കാര്യങ്ങൾ കുറച്ചു കൂടി വിശദീകരിച്ചു തന്നു. ഒരു അഭിനേതാവ് എന്ന നിലയിൽ ഏതെല്ലാം തടസങ്ങളെയാണ് മറി കടക്കേണ്ടത്, എന്താണ് അരോചകം, എന്തല്ല എന്നൊക്കെ തീരുമാനിക്കുന്നതിൽ ഒരു അഭിനേതാവിന് എത്രത്തോളം സ്വാതന്ത്ര്യമുണ്ട് എന്നതിനെക്കുറിച്ചൊക്കെ സംസാരിച്ചു.

മണ്ണിലോ അഴുക്കിലോ ഒരു സീൻ ഷൂട്ട് ചെയ്യേണ്ടി വരുമ്പോൾ എന്തു ചെയ്യും? അതു ചെയ്യില്ലേ എന്ന് എന്നോടു ചോദിച്ചു. അതു ചെയ്യാമെങ്കിൽ പിന്നെ ഇന്റിമേറ്റ് സീൻ ചെയ്യുന്നതിൽ എന്താണ് പ്രശ്നം എന്നായിരുന്നു അദ്ദേഹത്തിന്റെ അടുത്ത ചോദ്യം

പിന്നീട് ഞാൻ ടൊവീനോയ്ക്കൊപ്പം ഇരുന്നു സംസാരിച്ചു. ആ സീൻ എങ്ങനെ ചെയ്യാം, ക്യാമറയ്ക്കു മുൻപിൽ എത്രത്തോളം വരും, എത്രത്തോളം അടുത്തു പെരുമാറണം എന്നൊക്കെ ചർച്ച ചെയ്തു. അതു ചെയ്തപ്പോൾ ക്യാമറയെ കുറിച്ചു മാത്രമെ ഞങ്ങൾ ചിന്തിച്ചുള്ളൂ.

ചുംബിക്കുന്ന സീനിൽ ആണെങ്കിൽ പോലും ക്യാമറയ്ക്ക് ഫേവറബിൾ ആയിട്ടല്ലേ ചെയ്യുന്നത് എന്നു മാത്രമായി ചിന്ത. അല്ലാതെ ചുംബനത്തെക്കുറിച്ച് ആലോചിക്കാൻ ഒന്നും പറ്റില്ല. ടൊവീനോ ആ ഷൂട്ടിന്റെ പ്രോസസ് വിഡിയോ എടുത്തിരുന്നു. അതു കണ്ടാൽ മനസിലാകും, 75–80 കിലോഗ്രാം ഭാരമുള്ള ഒരു ക്യാമറ പിടിച്ചു നിൽക്കുന്ന ക്യാമറാമന്റെ മുൻപിലാണ് പലപ്പോഴും ഇത്തരം കാര്യങ്ങൾ അഭിനയിക്കേണ്ടി വരികയെന്ന്! അതാണ് ചലഞ്ച്.” എന്നാണ് ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ദിവ്യ പിള്ള പറഞ്ഞത്.

അതേസമയം ലാൽ ജൂനിയർ സംവിധാനം ചെയ്ത ‘നടികർ’ എന്ന ചിത്രമാണ് ദിവ്യ പിള്ളയുടെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിൽ ടൊവിനോയുടെ അമ്മയായാണ് ദിവ്യ എത്തുന്നത്. നേരത്തെ തെലുങ്ക് ചിത്രം ‘മംഗളവാര’ത്തിലും ദിവ്യ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം