16 പേര്‍ക്കൊപ്പം കിടക്ക പങ്കിടണമെന്ന് ആവശ്യം.. മദ്യപിച്ചിരുന്ന അയാള്‍ എന്നെ കേറി പിടിച്ചു, പരാതി നല്‍കിയെങ്കിലും കേസ് എടുത്തില്ല: നടി താരാലക്ഷ്മി

സീരിയല്‍ രംഗത്തും വിട്ടുവീഴ്ച ചെയ്യണമെന്ന ആവശ്യപ്പെടുന്നവര്‍ ഉണ്ടെന്ന് നടി താരാലക്ഷ്മി. സീ കേരളം ചാനലില്‍ എത്തിയ ‘കബനി’ എന്ന സീരിയലിന്റെ സംവിധായകന്‍ സുധീഷ് ശങ്കറിനെതിരെ ഗുരുതര ആരോപണവുമായാണ് താരലക്ഷ്മി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. സുധീഷ് ശങ്കറില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി വണ്‍ ഇന്ത്യയോട് പ്രതികരിച്ചു.

സീരിയല്‍ രംഗത്തുള്ള പലര്‍ക്കും ഇതൊന്നും തുറന്നു പറയാനാവില്ല, അതുകൊണ്ടാണ് താന്‍ പറയുന്നത് എന്നാണ് താരലക്ഷ്മി പറയുന്നത്. കബനി സീരിയലിന്റെ സംവിധായകന്‍ സുധീഷ് ശങ്കറില്‍ നിന്നാണ് എനിക്ക് ദുരനുഭവം ഉണ്ടായത്. ‘ഉറിയടി’ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ഇദ്ദേഹവും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനുവും ഒരു പുതിയ സീരിയലില്‍ ചെറിയ വേഷവുമുണ്ട് എന്ന് എന്നോട് പറയുന്നത്.

മ്യൂസിയത്തിന്റെ പിറകില്‍ ഓഡീഷന്‍ നടക്കുന്നുണ്ട്. അങ്ങോട്ട് വന്നോളൂ എന്ന്. അവിടെ ചെന്നപ്പോഴാണ് ഒരു ട്രാപ്പിലാണ് പെടുത്തിയിരിക്കുന്നത് എന്ന് മനസിലാകുന്നത്. ആദ്യം അയാള്‍ മാന്യമായി പെരുമാറി. ഒരു വണ്‍ലൈന്‍ പറഞ്ഞു. നല്ല ക്യാരക്ടറുണ്ട്, യമുന ചേച്ചിയുടെ അനിയത്തിയുടെ റോളാണ്. താന്‍ ശ്രദ്ധിക്കപ്പെടും, വേറെ ഒരു ലെവലിലേക്ക് മാറ്റും എന്ന് വാഗ്ദാനങ്ങളൊക്കെ തന്നു.

പക്ഷെ ഒരു ഡിമാന്റ് കൂടിയുണ്ട് എന്ന് പറഞ്ഞു. എന്താണ് ഡിമാന്റ് ചോദിച്ചപ്പോള്‍ അഡ്ജസ്റ്റ്മെന്റ് എന്ന് പറഞ്ഞു. അങ്ങനെ ഒരു അഡ്ജസ്റ്റ്മെന്റ് വച്ച് എനിക്ക് പ്രശസ്തി വേണ്ടെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ പുള്ളിക്കാരന്റെ മുഖഭാവും സംസാരരീതിയും എല്ലാം മാറി. പുള്ളി മദ്യപിച്ചിട്ടുണ്ട്. പെട്ടെന്ന് എന്നെ കേറിപിടിച്ചു. അപ്പോള്‍ ഞാന്‍ കൈ തട്ടിമാറ്റി. എന്നെ ബലം പ്രയോഗിച്ച് പിടിക്കാന്‍ തുടങ്ങി.

സര്‍വശക്തിയുമെടുത്ത് അയാളെ തള്ളിമാറ്റി ഞാന്‍ ഇറങ്ങി വരികയായിരുന്നു. എന്റെ ഭാഗ്യത്തിന് ഷാനു വെളിയില്‍ നിന്ന് ഡോര്‍ പൂട്ടിയിരുന്നില്ല. പിന്നീട് ഞാന്‍ അറിയിക്കേണ്ടവരെ അറിയിച്ചെങ്കിലും കേസ് ആക്കിയില്ല. 2019ല്‍ ആണ് ഈ സംഭവം. ഒരു പെണ്‍കുട്ടിയും എന്നോട് സമാന സംഭവം പറഞ്ഞു. ഇവര്‍ സ്റ്റാച്യൂവില്‍ റൂം എടുത്തിട്ടുണ്ടായിരുന്നു. ഈ ഡയറക്ടര്‍ അവിടെ വന്ന് മദ്യപിക്കും.

പല പ്രമുഖര്‍ക്കും ഈ പെണ്‍കുട്ടിയെ കൊണ്ട് മദ്യം ഒഴിപ്പിച്ച് കൊടുക്കും. പെണ്‍കുട്ടി പറ്റില്ല എന്ന് പറഞ്ഞിട്ടും നിര്‍ബന്ധിച്ച് ചെയ്യിക്കും. അതിന് ശേഷം 16 പേര്‍ക്ക് കിടക്ക പങ്കിടണമെന്ന് പറഞ്ഞു. ആ കൊച്ച് അത് പറ്റില്ല എന്ന് പറഞ്ഞു. അതിന് അവളോട് വൈരാഗ്യമായി എന്റെ മുന്നില്‍ വച്ച് അവളുടെ മുഖത്ത് അയാള്‍ അടിച്ചു. ഇത് തുറന്ന് പറഞ്ഞതിന്റെ പേരില്‍ എനിക്ക് ഭീഷണി വന്നിട്ടുണ്ട് എന്നാണ് താരാലക്ഷ്മി പറയുന്നത്.

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി