ആരൊക്കെ എത്ര തെറി വിളിച്ചാലും എങ്ങും ഏശീല്ലാ, സിനിമയില്ലേല്‍ ഒരു തട്ടുകട തുടങ്ങും: സീമ ജി നായര്‍

‘എമ്പുരാന്‍’ സിനിമയെ പിന്തുണച്ചതിന് പിന്നാലെ തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളോട് പ്രതികരിച്ച് സീമ ജി നായര്‍. പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടുന്നവരാണ് ചീത്ത പറയാന്‍ എത്തുന്നതെന്നും ഈ ചീത്ത വിളികളൊന്നും തന്നെ ബാധിക്കില്ല എന്നാണ് നടി പറയുന്നത്. സിനിമ പോയാല്‍ തട്ടുകട നടത്തിയാണെങ്കിലും താന്‍ ജീവിക്കും എന്നും സീമ ജി നായര്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

സീമ ജി നായരുടെ കുറിപ്പ്:

അടിച്ചമര്‍ത്താന്‍ ശ്രമിക്കുമ്പോളും തെറി അഭിഷേകങ്ങള്‍ നടത്തുന്നവരോടും എനിക്കൊന്നേ പറയാന്‍ ഉള്ളു, (പറയുന്ന തെറികള്‍ 7 ജന്മം എടുത്താലും തീരാത്ത അത്രയും ഉണ്ട്) ..41 വര്‍ഷമായി ഞാന്‍ ഈ രംഗത്ത് വന്നിട്ട്. ഇന്ന ജാതിയുടെ മാത്രം റോളുകളെ ചെയ്യുകയുള്ളൂ എന്ന് പറയാന്‍ പറ്റില്ലല്ലോ. അതുകൊണ്ടു തന്നെ ഈശ്വരന്‍ നില നിര്‍ത്തുന്ന അത്രയും കാലം, എന്റെ തൊഴിലിനെ പ്രതിനിധാനം ചെയ്യുന്ന വേഷങ്ങള്‍ കെട്ടും. ചീത്ത പറഞ്ഞേ തീരു എന്നുള്ളവര്‍ പറഞ്ഞു കൊണ്ടേ ഇരിക്കുക. പറ്റാവുന്ന അത്രയും പറയുക. നിങ്ങള്‍ക്ക് മടുക്കുന്നതു വരെ പറയുക.

ഒരു പോസ്റ്റിട്ടപ്പോള്‍ ഇത്രയും ചീത്തകളാണ് നിങ്ങള്‍ പറയുന്നതെങ്കില്‍? തെറിയുടെ പൂമൂടല്‍ നടന്നുകൊണ്ടിരിക്കുന്നു. ആണുങ്ങളും പെണ്ണുങ്ങളും ഉണ്ട്. ആരൊക്കെ എത്ര തെറി വിളിച്ചാലും എങ്ങും ഏശീല്ലാ. കാരണം അത്രയും കഷ്ടപ്പെട്ടാണ് ജീവിതം മുന്നോട്ടു നീക്കിയിട്ടുള്ളത്. സിനിമയില്‍ ചാന്‍സ് കിട്ടാന്‍ ഇതുവരെ ആരെയും സോപ്പിട്ട് നിന്നിട്ടില്ല, സിനിമയില്ലേല്‍, സീരിയല്‍, അതില്ലേല്‍ നാടകം. ഇനി അതുമില്ലേല്‍ ഒരു തട്ടുകട തുടങ്ങും. അത് മതി ജീവിക്കാന്‍. സിനിമ നടിയായി സപ്രമഞ്ച കട്ടിലില്‍ ഇരുന്ന് ഊഞ്ഞാലാടിക്കോളാം എന്ന് ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ല.

Latest Stories

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി