മകള്‍ നടിയാവരുതെന്നായിരുന്നു അമ്മയ്ക്ക്; കാരണം തുറന്നുപറഞ്ഞ് സീമ ജി നായര്‍

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി സീമ ജി നായര്‍. ചേറപ്പായി കഥകളിലൂടെ എന്ന സീരിയലിലൂടെയാണ് നടി ടെലിവിഷന്‍ രംഗത്തേക്ക് കടക്കുന്നത്. ഇപ്പോഴിതാ നാടകനടിയായിരുന്ന തന്റെ അമ്മ മകള്‍ ഒരിക്കലും അഭിനയരംഗത്തേക്ക് കടന്നുവരരുതെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുതയാണ്.

സീമയുടെ വാക്കുകള്‍

‘ഒമ്പതാം വയസ്സിലാണ് അമ്മ നാടക രംഗത്തേക്ക് വരുന്നത്. അന്ന് നന്നായി പാടുന്ന ആള്‍ക്കാര്‍ വേണം. അമ്മ നന്നായി പാടുമായിരുന്നു. അങ്ങനെയാണ് അമ്മ അഭിനയ രം?ഗത്തേക്ക് വരുന്നത്. നടിയെന്ന് പറഞ്ഞാല്‍ സമൂഹം പുച്ഛത്തോടെ കണ്ടിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. പക്ഷെ അമ്മ പിടിച്ചു നിന്നു’

‘അത് കഴിഞ്ഞ് വിവാഹം ശേഷം പ്രസവിച്ചിട്ട് രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസം കുഞ്ഞിനെയും കൊണ്ട് നാടക സ്റ്റേജിലേക്കാണ് പോയത്. സ്റ്റേജിന്റെ അടിയില്‍ തൊട്ടില്‍ കെട്ടി കുഞ്ഞിനെ അതിലുറക്കും. സീനില്ലാത്തപ്പോള്‍ വന്ന് പാല് കൊടുക്കും.

‘അമ്മയക്ക് സമൂഹത്തില്‍ നേരിടേണ്ടി വന്ന ഒരുപാട് അനുഭവങ്ങളുണ്ട്. ഒരു നികൃഷ്ട ജീവിയെ പോലെ നോക്കിക്കാണുന്ന സമൂഹമായിരുന്നു. ആ ഒരവസ്ഥയില്‍ നിന്ന് അമ്മ പ്രതിഞ്ജയെടുത്തു. മക്കള്‍ കലാകാരന്‍മാരാവുന്നതില്‍ കുഴപ്പമില്ല ഒരിക്കലും നടിയാവരുതെന്ന്’

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ