'പരിക്കേറ്റെങ്കിലും വലിയ ഒരു ദുരന്തത്തിൽ നിന്നാണ് അന്ന് ആ പയ്യൻ രക്ഷിച്ചത്’; സീമ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സീമ. അഭിനയിച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ മാറ്റമില്ലാതെ തുടരുന്ന അഭിനേത്രി. ഇപ്പോൾ സീമ ഫ്‌ളവേഴ്‌സ് ഒരു കോടി വേദിയിൽ അതിഥിയായി എത്തിയ എപ്പിസോഡിലെ ചില നിമിഷങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. എപ്പിസോഡിൽ കളി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് നടന്ന ഒരു അപകടത്തെ പറ്റിയാണ് സീമ പങ്കുവെച്ചത്.

ചിത്രത്തിൽ സീമ ബുള്ളറ്റ് ഓടിക്കുന്ന ഒരു സീനുണ്ടായിരുന്നു. ഒരു പക്ഷെ മലയാള സിനിമയിൽ ആദ്യമായിട്ടായിരുന്നു ഒരു നടി സിനിമയിൽ ബുള്ളറ്റ് ഓടിക്കുന്നത്. അതിനായി പ്രത്യേക പരിശീലനവും സീമ നേടിയിരുന്നു. പരിശീലന സമയത്ത് ഇടത് ഭാഗത്ത് ക്ലച്ചും വലത് ഭാഗത്ത് ബ്രേക്കുമുള്ള ബുള്ളറ്റായിരുന്നു നടിക്ക് നൽകിയത്. അതിൽ വളരെ നന്നായി തന്നെ സീമ പരിശീലനം ചെയ്യുകയും ചെയ്‌തു.

എന്നാൽ ഷൂട്ടിങ്ങിന് ഇടത് ഭാഗത്ത് ബ്രേക്കും വലത് ഭാഗത്ത് ക്ലച്ചുമുള്ള ബൈക്കായിരുന്നു സീമയ്ക്ക് നൽകിയത്. അതിനാൽ തന്നെ ഓടിച്ചു തുടങ്ങി അൽപസമയത്തിനകം സീമയ്ക്ക് ബൈക്കിന് മേലുള്ള നിയന്ത്രണം നഷ്‌ടമായി. ഒടുവിൽ ബൈക്ക് ഒരു മരത്തിൽ ഇടിക്കുമെന്ന അവസ്ഥ വന്നു. എന്നാൽ കൃത്യമായ സമയത്ത് ഒരു പയ്യൻ വന്ന് ബൈക്കിൽ തട്ടുകയും മരത്തിൽ ഇടിക്കുന്നത് ഒഴിവാക്കുകയും ചെയ്‌തുവെന്നാണ് സീമ പറയുന്നത്.

കാലിന് പരിക്കേറ്റെങ്കിലും വലിയ ഒരു ദുരന്തത്തിൽ നിന്നാണ് തന്നെ ആ പയ്യൻ രക്ഷിച്ചതെന്നാണ് സീമ പറയുന്നത്. തന്റെ ഷൂട്ടിംഗ് ഉണ്ടെന്നറിഞ്ഞ് തന്നെ കാണാനെത്തിയ ഒരു ആരാധകനായിരുന്നു പയ്യനെന്നും സീമ ഓർത്തെടുത്തു. മെക്കാനിക്കായ ആ പയ്യനാണ് വലിയ ഒരപകടം ആ ദിവസം ഒഴിവാക്കിയതെന്നും സീമ കൂട്ടിച്ചേർത്തു

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ