ലിസ്റ്റിന്‍ വെറുതെ തള്ളിയതാണ്, ജന ഗണ മനയ്ക്ക് രണ്ടാം ഭാഗം ആലോചിച്ചിട്ടേയില്ല: സുരാജ് വെഞ്ഞറമൂട്

‘ജന ഗണ മന’ സിനിമയ്ക്ക് സെക്കന്റ് പാര്‍ട്ട് ഒരുക്കണമെന്ന് ആലോചിച്ചിട്ടേയില്ലെന്ന് നടന്‍ സുരാജ് വെഞ്ഞാറമൂട്. 2022ല്‍ ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തില്‍ എത്തിയ ചിത്രമാണ് ജന ഗണ മന. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. സിനിമയുടെ റിലീസിന് മുമ്പ് തന്നെ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ അങ്ങനൊരു സെക്കന്റ് പാര്‍ട്ട് ഉണ്ടാവില്ല എന്നാണ് സുരാജ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ”സെക്കന്റ് പാര്‍ട്ട് എന്നൊന്നും പറയല്ലേ, ജന ഗണ മനയുടെ രണ്ടാം ഭാഗം വെറുതെ ലിസ്റ്റിന്‍ കയറി തള്ളിയതാണ്. അല്ലാതെ സെക്കന്റ് പാര്‍ട്ട് ഒന്നും അവര്‍ ആലോചിച്ചിട്ടേയില്ല. ആ സിനിമയുടെ പല പോര്‍ഷനും പുറത്ത് ട്രെയ്‌ലറായും ടീസറായൊന്നും വിടാന്‍ പറ്റില്ല.”

”പൃഥ്വിയുടെ ലുക്ക് പുറത്ത് വിടാന്‍ പറ്റില്ല എന്റെ ഒരു പാട്ട് മാത്രം വിട്ടു. ഒരു ഉള്ളടക്കവും അതില്‍ നിന്ന് പുറത്തുവിടാന്‍ പറ്റാത്തതുകൊണ്ട് ഒരു ബോംബ് സ്‌ഫോടനം ഷൂട്ട് ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെ ചെയ്തതാണ്. ഇത് കണ്ട് സെക്കന്‍ഡ് പാര്‍ട്ട് എന്ന് ആരൊക്കെയോ തള്ളിയപ്പോള്‍ അവരും കൂടെ അങ്ങ് തള്ളി എന്ന് മാത്രം.”

”ഒരുപക്ഷെ രണ്ടാം ഭാഗം എഴുതാന്‍ അവര്‍ തയ്യാറാണെങ്കില്‍ പ്രൊഡ്യൂസ് ചെയ്യാന്‍ ലിസ്റ്റിനും തയ്യാറാണ് അഭിനയിക്കാന്‍ ഞാനും റെഡിയാണ്” എന്നാണ് സുരാജ് വെഞ്ഞാറമൂട് ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം, ജന ഗണ മനയുടെ വിജയം തങ്ങള്‍ക്ക് വലിയ ഉത്തരവാദിത്തമാണ് നല്‍കുന്നതെന്നും അതിനാല്‍ തന്നെ രണ്ടാം ഭാഗം സൂക്ഷിച്ച് പ്ലാന്‍ ചെയ്യേണ്ടതുണ്ടെന്നും ഡിജോ ജോസ് നേരത്തെ പറഞ്ഞിരുന്നു.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി