രജനികാന്താണ് എനിക്ക് എക്കാലവും സൂപ്പർസ്റ്റാർ, അത് മാറ്റാൻ പറ്റില്ല; 'സൂപ്പർസ്റ്റാർ' വിവാദത്തിൽ പ്രതികരണവുമായി സത്യരാജ്

തമിഴ് സിനിമയിലെ ‘സൂപ്പർ സ്റ്റാർ’ പദവിയെക്കുറിച്ചുള്ള വിവാദങ്ങളിൽ പ്രതികരണവുമായി നടൻ സത്യരാജ്. കഴിഞ്ഞ 45 വർഷങ്ങളായി സൂപ്പർ സ്റ്റാർ എന്ന് കേൾക്കുമ്പോൾ ആളുകളുടെ മനസിലേക്ക് വരുന്നത് രജനികാന്ത് മാത്രമാണ് എന്നാണ് താരം പറഞ്ഞത്.

രജനികാന്തിനുള്ള സൂപ്പർസ്റ്റാർ എന്ന വിശേഷണം വിജയ്ക്ക് കൂടി നൽകണമെന്ന് ആവശ്യപ്പെട്ട് ചില ആരാധകർ രംഗത്ത് വന്നതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ഇതിന് പിന്നാലെ താരങ്ങളടക്കം നിരവധി പേരാണ് വിഷയത്തിൽ പ്രതികരണവുമായി രംഗത്തു വന്നത്.

‘കൂടുതൽ ശമ്പളം വാങ്ങുകയും ബിസിനസിലും മുന്നിൽ നിൽക്കുന്ന ആളാണ് സൂപ്പർസ്റ്റാർ. കഴിഞ്ഞ 45 വർഷങ്ങളായി സൂപ്പർസ്റ്റാർ എന്ന് കേൾക്കുമ്പോൾ ആളുകളുടെ മനസിലേക്ക് വരുന്നത് രജനികാന്ത് മാത്രമാണ്. അത് മാറ്റാൻ പാടില്ല. സൂപ്പർസ്റ്റാർ എന്നാൽ രജനി സാർ’ എന്നാണ് സത്യരാജ് പറഞ്ഞത്.

‘അംഗാരഗൻ’ എന്ന ചിത്രത്തിന്റെ ചെന്നൈയിൽ വച്ച നടന്ന പ്രസ് മീറ്റിൽ സംസാരിക്കവെയാണ് രജനികാന്തിന്റെ ‘സൂപ്പർസ്റ്റാർ’ പദവിയുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് സത്യരാജ് തുറന്നു പറഞ്ഞത്. തമിഴ് നടൻ പ്രഭുവും സമാനമായ അഭിപ്രായമാണ് അടുത്തിടെ പങ്കുവെച്ചത്. രജനികാന്ത് മാത്രമാണ് സൂപ്പർസ്റ്റാർ എന്നും മറ്റുള്ള നടന്മാർ സൂപ്പർ ആക്ടേഴ്‌സ് ആണെന്നുമായിരുന്നു പ്രഭുവിന്റെ അഭിപ്രായം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ