ശ്രീനിവാസന്‍ രക്ഷപ്പെട്ടത് അത്ഭുതകരം; മദ്യപാനം നിര്‍ത്തി, സിഗരറ്റ് വലി കുറച്ചുകൊണ്ടിരിക്കുന്നു- സത്യന്‍ അന്തിക്കാട്

നടന്‍ ശ്രീനിവാസന് മസ്തിഷ്‌കാഘാതം സംഭവിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് സംവിധായകനും സുഹൃത്തുമായ സത്യന്‍ അന്തിക്കാട്. വലിയൊരു അത്ഭുതകരമായ രക്ഷപെടലാണ് ശ്രീനിവാസന് ഉണ്ടായിരിക്കുന്നതെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. രാവിലെ ശ്രീനിവാസനുമായി സംസാരിച്ചെന്നും ഒരാഴ്ചയ്ക്കുള്ളില്‍ ആശുപത്രി വിടാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

സത്യന്‍ അന്തിക്കാടിന്റെ വാക്കുകള്‍

“കുഴപ്പമൊന്നുമില്ല, വലിയൊരു അത്ഭുതകരമായ രക്ഷപെടലെന്ന് പറയാം. കഴിഞ്ഞ നാല് മാസമായി ഞങ്ങള്‍ ഒന്നിച്ചായിരുന്നു. ഞങ്ങള്‍ രണ്ടുപേരും കൂടി ആയൂര്‍വേദ ചികിത്സയ്ക്ക് പോകാനുള്ള തീരുമാനത്തിലായിരുന്നു. കഴിഞ്ഞ ദിവസം സംസാരിക്കുമ്പോള്‍ എന്തോ കുഴപ്പം ഉള്ളതുപോലെ തോന്നുന്നതായും ഡോക്ടറെ കാണുകയാണെന്നും ശ്രീനി പറഞ്ഞു. ഹോസ്പിറ്റലില്‍ ചെന്ന് എംആര്‍ഐ സ്‌കാന്‍ എടുത്തു. ഒരു ചെറിയ ബ്ലോക്ക് വരുന്നതിന്റെ സൂചന കണ്ടു. ഉടന്‍ തന്നെ ആസ്റ്റര്‍ മെഡിസിറ്റിയിലെത്തി. അതുകൊണ്ട് സ്ട്രോക്ക് വന്നില്ല. അതിന് മുമ്പ് തന്നെ ട്രീറ്റ്മെന്റ് സ്റ്റാര്‍ട്ട് ചെയ്തു. അതുകാരണം അത്ഭുതകരമായി രക്ഷപെട്ടു. ഇപ്പോള്‍ ചില മാധ്യമങ്ങളിലൂടെ വാര്‍ത്ത പ്രചരിക്കുന്നൂ എന്നേയുള്ളൂ. ഒരാഴ്ചയ്ക്കുള്ളില്‍ ആശുപത്രി വിടാനാകും”.

“മുഖത്ത് കോടലോ, അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല, കാരണം സ്ട്രോക്ക് വന്നില്ല. വരുന്നതിന് മുന്‍പ് തന്നെ ട്രീറ്റ്മെന്റ് തുടങ്ങിയിരുന്നു. അല്ലെങ്കില്‍ സ്ട്രോക്ക് വരുമായിരുന്നു. വന്നിരുന്നെങ്കില്‍ അത് ഭീകരമായിപ്പോകുമായിരുന്നു. തലച്ചോറിനെ നാല് ഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. അതില്‍ മൂന്ന് എണ്ണത്തിന് സ്ട്രോക്ക് വന്നാല്‍ തളരുകയും നാലാമത്തേതില്‍ വന്നാല്‍ മരണം സംഭവിക്കുകയുമാണ്. നാലാമത്തേതില്‍ സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യതയായിരുന്നു കണ്ടത്. അതുകൊണ്ട് തന്നെ അത്ഭുതകരമായ രക്ഷപെടലാണ് സംഭവിച്ചിരിക്കുന്നത്. ദൈവാധീനം എന്നൊക്കെ പറയാവുന്ന ഒരു സംഭവമാണ്. ബിപി കൂടിയതാണ് കാരണം”.

“എന്റെ കൂടെ വരുമ്പോള്‍ നാല്‍പത് സിഗരറ്റ് വരെ ഒരു ദിവസം വലിക്കുമായിരുന്നു. അത് ഇപ്പോള്‍ 14 ആക്കി കുറച്ചിട്ടുണ്ട്. ഇനി അത് പത്തായി കുറയ്ക്കാനുള്ള ശ്രമത്തിലാണ്. അതുപോലെ മദ്യപാനം നിര്‍ത്തലാക്കി. ഇതിലൂടെ ഒന്ന് പേടിച്ചിട്ടുണ്ട്”.

“ഇന്ന് രാവിലെ ഡോക്ടറുമായി സംസാരിച്ചിരുന്നു. ഒരാഴ്ച ഹോസ്പിറ്റലില്‍ കിടക്കേണ്ടി വരും. അതുകഴിഞ്ഞാല്‍ ഡിസ്ചാര്‍ജ് ചെയ്യാമെന്നാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്. 72 മണിക്കൂര്‍ ഒബ്സര്‍വേഷനിലാണ്”.

Latest Stories

വോയിസ് ശരിയല്ലെന്ന് പറഞ്ഞ് വേറെ ആളുകളാണ് തന്റെ ശബ്‌ദം നൽകുന്നതെന്ന വിഷമം കാവ്യയ്ക്കുണ്ടായിരുന്നു: കമൽ

കോഴ്സ് തുടങ്ങി നാലു മാസം കഴിഞ്ഞാണു ഞാനൊരു നടിയാണെന്നു സഹപാഠികൾക്കു മനസ്സിലായത്: അഭിരാമി

'താനെന്ന് സൂപ്പർ സ്റ്റാറായി അന്ന് തന്റെ പണി പാളി..'; ഡേവിഡ് പടിക്കലായി ടൊവിനോ; കൂടെ ഭാവനയും; 'നടികർ' ട്രെയ്‌ലർ പുറത്ത്

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്